‘നോവിന്റെ തീയില്‍ മനം കരിയില്ല’;വിശ്രമം പൂര്‍ത്തിയാക്കി മമ്മൂട്ടി വീണ്ടും സിനിമയിലേക്ക്; സന്തോഷം പങ്കുവെച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

mammotty Dr. John Brittas MP

വിശ്രമം പൂര്‍ത്തിയാക്കി മമ്മൂട്ടി വീണ്ടും സിനിമയിലേക്ക്. ഫേസ്ബുക്കിൽ സന്തോഷം പങ്കുവെച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. പ്രിയപ്പെട്ട മമ്മൂക്കാ, ഇനി എത്രയോ കാതങ്ങൾ ഞങ്ങളുടെ കരം പിടിച്ചു മുന്നേറാനുണ്ട്. അഭിനയമികവിന്റെ എത്രയോ ഭാവതലങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു എന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എംപി കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

നോവിന്റെ തീയിൽ മനം കരിയില്ല… പരീക്ഷണത്തിന്റെ വാൾ വീശലുകളിൽ പതറുകയുമില്ല…വീശുന്ന കൊടുങ്കാറ്റുകൾ ചിരികൊണ്ടു നേരിടും…
പെയ്യുന്ന പേമാരികൾ മുറിച്ചു നടക്കും… ആത്മവിശ്വാസത്തിന്റെ പാറമേൽ ഉറച്ചുനിന്നു തലയുയർത്തും… പ്രിയപ്പെട്ട മമ്മൂക്കാ ….
ഇനി എത്രയോ കാതങ്ങൾ ഞങ്ങളുടെ കരം പിടിച്ചു മുന്നേറാനുണ്ട് … അഭിനയമികവിന്റെ എത്രയോ ഭാവതലങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു ..ഒത്തിരി സന്തോഷത്തോടെ ..നിറഞ്ഞ സ്നേഹത്തോടെ..

Also read: ‘തലമുറകളെ സമരസജ്ജമാക്കിയ വിപ്ലവകാരി’; പി കൃഷ്ണപിള്ളയെ അനുസ്മരിച്ച് മുഖ്യമന്ത്രി

മമ്മൂട്ടിയുടെ പേർസണൽ അസിസ്റ്റന്റ് ആയ ജോർജും ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. അതിന് താഴെ നിരവധി പ്രമുഖരാണ് ക്യാമറുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഏറെ കാലമായി സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്ത് മാറി നിൽക്കുകയായിരുന്നു മമ്മൂട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News