
വയനാട്ടിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ പോയ ആൾ മരിച്ച നിലയിൽ. ബത്തേരി വടക്കനാട് സ്വദേശി രാജീവ് ആണ് മരിച്ചത്. കാട്ടാന ആക്രമിച്ചതാണോയെന്ന സംശയമുണ്ടെന്നും നാട്ടുകാർ പറയുന്നു. രാത്രി കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ ആണ് വീണ് കിടക്കുന്നത് കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also read:തെന്മലയിൽ കൂറ്റൻ രാജവെമ്പാലയെ പിടികൂടി
എന്നാൽ പുറമെ മറ്റ് പരുക്കുകൾ ഒന്നും കാണാൻ ഇല്ലെന്നാണ് വിവരം. രാജീവ് വീണു കിടന്ന സ്ഥലത്ത് കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. സ്ഥിരമായി കാട്ടാന ശല്യമുള്ള പ്രദേശമാണ് വടക്കനാട് എന്നും ജനങ്ങൾ പറയുന്നു. കൂടുതൽ വിവരങ്ങളും മരണകാരണവും പോസ്റ്റ് മാർട്ടം റിപ്പോർട്ട് കൂടി പുറത്ത് വന്നാലെ വ്യക്തമാകൂ.
English Summary: Rajeev from Bathery Vadakkanad, Wayanad, was found dead after going missing at night. Locals suspect an elephant attack while he tried chasing it in a farm. He died despite hospital treatment.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

