പുനലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും കുടുംബത്തിലെ ഒരാൾക്ക് വനംവകുപ്പിൽ ജോലിയും പ്രഖ്യാപിച്ച് ​ഗവൺമെന്റ്

person who died in wild boar attack

കൊല്ലം പുനലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. പുനലൂർ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളി 55 വയസ്സുള്ള രഘുനാഥനാണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോട് കൂടി ജോലി സ്ഥലത്ത് നിന്നും മടങ്ങുന്ന വഴിയിൽ വെച്ചാണ് കാട്ടുപന്നി രഘുനാഥനെ ആക്രമിച്ചത്. പന്നിയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ രഘുനാഥനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also read : ആഗോള അയ്യപ്പ സംഗമം: നന്ദഗോവിന്ദം ഭജൻസിന് പണം നൽകിയിട്ടില്ല, പുറത്ത് വന്നത് പ്രൊപ്പോസൽ രേഖ; എട്ടുലക്ഷം രൂപയുടെ ബില്ല് നൽകിയെന്ന പ്രചാരണം പൊളിയുന്നു

മരിച്ച രഘുനാഥന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ​ഗവൺമെന്റ്. അടിയന്തര സഹായമായി പതിനായിരം രൂപ നൽകുമെന്ന് പി എസ് സുപാൽ എം എൽ എ അറിയിച്ചു. ഒപ്പം കുടുംബത്തിലെ ഒരംഗത്തിന് വനംവകുപ്പ് ജോലി നൽകും. പുറമ്പോക്കിൽ താമസിക്കുന്ന കുടുംബത്തിന് സ്ഥലം വാങ്ങി വീട് വെച്ച് നൽകുമെന്നും പുനലൂർ എം എൽ എ പി എസ് സുപാൽ പറഞ്ഞു. ഭാര്യയും മകളും അടങ്ങുന്നതാണ് മരിച്ച രഘുനാഥന്റെ കുടുംബം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News