കോട്ടയം മെഡിക്കൽ കോളേജ് മാനസികരോഗ വാർഡിൽ യുവാവ് തൂങ്ങി മരിച്ചു

കോട്ടയം മെഡിക്കൽ കോളേജ് മാനസികരോഗ വാർഡിൽ യുവാവ് തൂങ്ങി മരിച്ചു. ആർപ്പൂക്കര തൊണ്ണംകുഴി സ്വദേശി ഷബീർ ( 35 ) ആണ് ജീവനൊടുക്കിയത്.

ALSO READ:സൗജന്യ രേഖകളും ലഘൂകരിച്ച അക്ഷയ ഫീസും; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ജനങ്ങൾക്ക് ഒരുക്കുന്ന വിപുലമായ സൗകര്യങ്ങൾ ഇവ

വൈകിട്ട് എട്ടുമണിയോടെയാണ് സംഭവം. ടോയ്ലെറ്റിലെ എക്ഹോസ്റ്റർ ഫാനിലാണ് യുവാവ് തൂങ്ങിയത്. കഴിഞ്ഞ ദിവസം ഫോൺ ടവറിനു മുകളിൽ കയറി ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് കോടതി നിർദേശ പ്രകാരമാണ് ഇയാളെ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചത്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കും.

ENGLISH SUMMARY: A 35-year-old man was found dead at the mental health ward of Kottayam Medical College. The deceased has been identified as Shabir, a native of Thonnamkuzhi, Arpookkara. Further procedures are underway.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News