കിണര്‍ വൃത്തിയാക്കുന്നതിനിടെ അൻപത് അടി താഴ്ചയില്‍ കുടുങ്ങി: രക്ഷകരായി ഫയര്‍ഫോ‍ഴ്സ്

shibu

ആലുവയിൽ അൻപത് അടി താഴ്ചയുള്ള കിണറിൽ കുടുങ്ങിയയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കിണർ വ്യത്തിയാക്കാനിറങ്ങിയ ഷിബുവാണ് ശ്വാസം ലഭിക്കാതെ കിണറിൽ കുടുങ്ങിയത്. കീഴ്മാട് സായ് ഭവനത്തിൽ മണിമാരൻ്റെ വീട്ടുവളപ്പിലെ കിണറിലാണ് ഷിബു വൃത്തിയാക്കാനിറങ്ങിയത്. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ആലുവയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ എംഗൽസ്, നമ്പീശൻ, നിഖിൽ, രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഷിബുവിനെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു.

Content Summary: A man trapped in a 50-foot-deep well in Aluva was rescued by the fire force. Shibu, who had descended into the well for cleaning, became stuck due to lack of oxygen. The incident occurred in the well located in the courtyard of Manimaran’s house at Sai Bhavan, Keezhmad. The mishap happened around 2:00 PM on Saturday. The rescue operation was led by fire force officers Engels, Nambisan, Nikhil, and Rajesh, who arrived from Aluva.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News