
കോട്ടയം പുന്നയ്ക്കൽ ചുങ്കത്ത് കൊടൂരാറ്റിൽ കുളിക്കാനിറങ്ങിയ ആൾ മുങ്ങി മരിച്ചു. കടുവാക്കുളം സ്വദേശി ഗോപകുമാറാണ് (45) മരിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടിയായിരുന്നു സംഭവം. ഗോപകുമാറും സുഹൃത്തുക്കളായ നാലുപേരും ആണ് കൊടൂരാറ്റിൽ നീന്താൻ എത്തിയത്.
Also read : സന്നിധാനത്ത് എസ്ഐടി പരിശോധന; സ്വർണ്ണപ്പാളികളുടെ അളവ് എടുക്കുന്നു
പുന്നക്കൽ ചുങ്കം ഭാഗത്തുനിന്നും അക്കരയിലേക്ക് അഞ്ചുപേരും നീന്തുകയായിരുന്നു.എന്നാൽ നീന്തി മടങ്ങിയെത്തുന്നതിനിടെ ഗോപകുമാർ മുങ്ങി പോകുകയിരുന്നു. കോട്ടയം അഗ്നിരക്ഷാസേന യൂണിറ്റിൽ നിന്നുള്ള സ്കൂബ സംഘം സ്ഥലത്തെത്തി തിരച്ചിൽ നടത്തി. തുടർന്ന് അരമണിക്കൂറോളം നീണ്ടുനിന്ന തിരച്ചിലിന് ഒടുവിലാണ് കൊടൂരാറ്റിൽ നിന്നും ഗോപകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

