കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്നു; കോൺഗ്രസ് നേതാവും മകനും പിടിയിൽ

congress leader killed a man kottayam

കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്നു. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശാണ് മരിച്ചത്. സംഭവത്തിൽ കോട്ടയം നഗരസഭ മുൻ കൗൺസിലറും, കോൺഗ്രസ് നേതാവുമായ അനിൽകുമാറും മകൻ അഭിജിത്തും കസ്റ്റഡിയിലായി. ഇന്നലെ രാത്രിയായിരുന്നു സംഭവം. അനിൽകുമാറിന്റെ വീടിനു മുന്നിൽ വച്ചാണ് സംഭവം. ഇതിന്‍റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. സാമ്പത്തിക തർക്കമാണ് കൊലയ്ക്കു പിന്നിലെന്നാണ് സൂചന.

ALSO READ; വീണ്ടും സൈബർ തട്ടിപ്പ്: ‘ഐപിഒ’ നിക്ഷേപത്തട്ടിപ്പിൽ 74 കാരന് നഷ്ടമായത് 1.33 കോടി രൂപ; സംഭവം ബെംഗളൂരുവിൽ

മരിച്ച ആദർശും കൊലപ്പെടുത്തിയ അഭിജിത്തും ലഹരിക്കേസ് പ്രതികളാണ്. ലഹരി കൈമാറ്റത്തിലെ പണമിടപാടുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന സംശയമുണ്ട്. കൊല്ലപ്പെട്ട ആദർശിന് ഒപ്പം എത്തിയയാൾ കഞ്ചാവ് കേസ് പ്രതിയായ റോബിൻ ജോർജ് ആണെന്നുള്ള വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. നായ്ക്കളുടെ കാവലിൽ കഞ്ചാവ് വിൽപ്പന നടത്തി വാർത്തകളിൽ ഇടംപിടിച്ച കേസിലെ പ്രതിയാണ് റോബിൻ. 

News Summary: A young man was stabbed to death in Kottayam. Congress leader Anil Kumar and his son Abhijith have been taken into custody in the incident.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News