
കൊച്ചി കാനറാ ബാങ്ക് ഓഫീസിലും ക്യാന്‍റീനിലും ബീഫ് നിരോധിച്ചതിനെതിരെ വൻ പ്രതിഷേധം. ബിഹാർ സ്വദേശിയായ മാനേജറുടെ വിചിത്ര നടപടിയിൽ ബീഫ് ഫെസ്റ്റ് നടത്തിയാണ് തൊഴിലാളി സംഘടന പ്രതിഷേധിച്ചത്. പ്രത്യേക അജണ്ടയുടെ ഭാഗമായി തങ്ങളുടെ അവകാശത്തിനു മേല്‍ കടന്നു കയറാനാവില്ലെന്ന് ജീവനക്കാർ പറഞ്ഞു. കൊച്ചി എംജി റോഡിലെ കാനറാ ബാങ്ക് ഓഫീസിൽ അടുത്തിടെ ചുമതലയേറ്റ ബിഹാര്‍ സ്വദേശിയായ റീജിയണല്‍ മാനേജറാണ് ബീഫ് നിരോധിച്ചു കൊണ്ട് ഉത്തരവിട്ടത്.
ഓഫീസിലും കാന്‍റീനിലും ബീഫ് വിളംബരുത് എന്നായിരുന്നു നിർദേശം. ഇതിന് പിന്നാലെ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. ഓഫീസിനു മുന്നിൽ ബീഫ് ഫെസ്റ്റ് നടത്തിയാണ് തൊഴിലാളി സംഘടനയായ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രതിഷേധിച്ചത്.

ALSO READ; കാർഷിക സർവകലാശാലയിൽ വിദ്യാർത്ഥികളുടെ ഫീസ് കുത്തനെ ഉയർത്തിയ നടപടി; പ്രതിഷേധവുമായി എസ്എഫ്ഐ
ഭക്ഷണം കഴിക്കാനുള്ള അവകാശത്തിന്മേൽ കടന്നു കയറാൻ ആവില്ലെന്നും കേന്ദ്രസര്‍ക്കാരിന്‍റെ നയത്തിന്‍റെ ഭാഗമാണ് ഇത്തരം ഉത്തരവെന്നും തൊഴിലാളികൾ പറഞ്ഞു. അതേസമയം മാനേജരുടെ പെരുമാറ്റം എപ്പോഴും ധിക്കാരപരമാണെന്നും ജീവനക്കാരെ അടിമകളായി കാണുന്ന സ്ഥിതിയാണെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടി. ബാങ്ക് മാനേജറുടെ നടപടിയിൽ പ്രതിഷേധിച്ച് കെ ടി ജലീൽ എംഎൽഎ. ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ച് പ്രതിഷേധിച്ചു. സംഘപരിവാറിന്‍റെ ഒരു അജണ്ടയും ഈ മണ്ണിൽ നടത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം കുറിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

