മണ്ഡലമാസം; വണ്ടിപ്പെരിയാർ സത്രം – പുല്ലുമേട് കാനന പാത തെളിക്കുന്ന നടപടികൾ ആരംഭിച്ച് വനംവകുപ്പ്

sabarimala forest

മണ്ഡല മകരവിളക്ക് സീസൺ അടുത്തെത്തിയതോടെ വണ്ടിപ്പെരിയാർ സത്രം – പുല്ലുമേട് പരമ്പരാഗത കാനന പാതയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ വനംവകുപ്പ് നടപടി തുടങ്ങി. കാനന പാത തെളിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്.

പുല്ലുമേട് ദുരന്തത്തെ തുടർന്ന് കോഴിക്കാനം – പുല്ലുമേട് പാത അടച്ചതോടെ സത്രത്തിൽ നിന്നും സന്നിധാനത്തേക്കുള്ള പരമ്പരാഗത കാനന പാത വഴിയാണ് ഭക്തരെ കടത്തി വിടുന്നത്. സീസൺ തുടങ്ങുന്നതിനു മുന്നോടിയായി 12 കിലോമീറ്റർ കാനന പാതയുടെ ഇരു വശത്തും വളർന്നു നിൽക്കുന്ന കാട്ടു ചെടികൾ വനം വകുപ്പ് വെട്ടിത്തെളിക്കാൻ തുടങ്ങി. വഴിമുടക്കി കിടന്നിരുന്ന മരങ്ങൾ മുറിക്കുന്ന പണികളും പുരോഗമിക്കുകയാണ്.

Also read: കരിക്കകം സ്വദേശിനിയുടെ മരണം; എസ്എടിയുടെ പ്രവര്‍ത്തനത്തെ കോൺഗ്രസും ബി ജെ പിയും തടസപ്പെടുത്തുന്നു, അക്രമ സമരത്തിൽ നിന്നും പിന്മാറണമെന്ന് വി ജോയ് എം എൽ എ

പുല്ലുമേട്ടിൽ ലഘുഭക്ഷണ ശാലയും പൊലീസിനും, ആരോഗ്യ വകുപ്പുകൾക്കും ആവശ്യമുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ആറു സ്ഥലത്ത് കുടിവെള്ളം വിതരണം ചെയ്യും. കഴിഞ്ഞ വർഷം 1,32,500 പേരാണ് ഇതുവഴി സന്നിധാനത്തേക്ക് പോയത്. ഈ മണ്ഡലക്കാലത്ത് അതിൽ കൂടുതൽ ആളുകൾ എത്തും എന്ന പ്രതീക്ഷയിലാണ് ഒരുക്കങ്ങൾ നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News