
കോഴിക്കോട് ജില്ലയിലെ മഞ്ചയിൽകടവിൽ മത്സ്യ സഞ്ചാരി പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മഞ്ചയിൽ കടവ് അക്വാടൂറിസം പദ്ധതി മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. ഫിഷറീസ് വകുപ്പും മണിയൂർ പഞ്ചായത്തിൻ്റെയും ജില്ലാ പഞ്ചായത്തിൻ്റെ ഫണ്ട് ചെലവഴിച്ചാണ് മനോഹരമായ പാർക്ക് യാഥാർത്ഥ്യമാക്കിയത്.
അക്വാടൂറിസം പദ്ധതി ഇതൊരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറുമെന്നും ഒരു ഡെസ്റ്റിനേഷൻ വളരുന്നത് എന്നുള്ളതിൻ്റെ ഏറ്റവും വലിയ ഉദാഹരണമായി ഭാവിയിൽ ഈ ടൂറിസ്റ്റ് കേന്ദ്രം മാറുമെന്നും മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ALSO READ: എറണാകുളത്ത് പാചകവാതക സിലിണ്ടറിൽ നിന്ന് തീ പടർന്ന് അപകടം; അമ്മായിയമ്മയ്ക്കും മരുമകൾക്കും പൊള്ളലേറ്റു
ഫിഷറീസ് വകുപ്പ് നേതൃത്വത്തിലും മണിയൂർ പഞ്ചായത്തിൻറെയും ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ചെലവഴിച്ചാണ് മനോഹരമായ മഞ്ചയിൽക്കടവ് സഞ്ചാരികൾക്ക് ഒരുക്കിരിക്കുന്നത്.
നാലുഭാഗവും വെള്ളത്തിൽ ചുറ്റപ്പെട്ട പ്രകൃതി രമണീയമായ ഒന്നര ഏക്കർ സ്ഥലത്താണ് വിനോദ സഞ്ചാര കേന്ദ്രം യാഥാർഥ്യമാക്കിയത്. കയാക്കിങ്, ബോട്ട് സർവീസ് ഉൾപ്പെടെ യാഥാർഥ്യമാവുന്നതോടെ വിദേശ സഞ്ചാരികളെ ആകർഷിക്കുന്ന മലബാറിനെ പ്രധാന ടൂറിസം ഡസ്റ്റിനേഷനായി മഞ്ചയിൽ കടവ് മാറും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

