മഞ്ചേശ്വരം കോഴക്കേസ്; ബി ജെ പി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്

k surendran

വിവാദമായ മഞ്ചേശ്വരം കോഴക്കേസ്സിൽ ബി ജെ പി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. കുറ്റപത്രം തള്ളിയ മഞ്ചേശ്വരം കോടതി വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജി ഫയലിൽ സ്വീകരിച്ചാണ് നടപടി. ഹർജി ഈ മാസം 30 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാർത്ഥിയെ കോഴ നൽകി പിൻവലിപ്പിച്ച സംഭവത്തിലാണ് കേസ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബി.എസ്.പി. സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശപത്രിക പിൻവലിപ്പിച്ചുവെന്ന കേസിലാണ് ഹൈക്കോടതി ഇടപെടൽ. കോഴയായി രണ്ടരലക്ഷം രൂപയും മൊബൈൽ ഫോണും നൽകി നാമനിർദ്ദേശ പത്രിക പിൻവലിപ്പിച്ചുവെന്നാണ് കേസ്. കെ.സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഫയൽചെയ്ത ഹർജിയിൽ കോടതി നിർദേശപ്രകാരമാണ് ബദിയടുക്ക പൊലീസ് കേസെടുത്ത് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ സുരേന്ദ്രൻ്റെ വിടുതൽ ഹർജി പരിഗണിച്ച് കുറ്റപത്രം മഞ്ചേശ്വരം കോടതി തള്ളിയതിനെ തുടർന്ന് സർക്കാർ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Also read: കെ ജെ ഷൈൻ ടീച്ചറെ അധിക്ഷേപിച്ച കേസ്; കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ അറസ്റ്റിൽ

അപ്പീൽ ഫയലിൽ സ്വീകരിച്ചാണ് കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചത്. ഹർജി ഈ മാസം 30 ന് വീണ്ടും പരിഗണിക്കും. സുരേന്ദ്രൻ ഉൾപ്പെടെയുള്ള എതിർകക്ഷികൾ നിലപാട് അറിയിക്കണം. സർക്കാരിൻ്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചതോടെ വിവാദമായ മഞ്ചേശ്വരം കോഴക്കേസിൽ തുടർനടപടികൾക്ക് വഴി തുറന്നു. ബി ജെ പി സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാകുന്നതാണ് ഹൈക്കോടതി ഇടപെടൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News