മനോരമ കാണുന്നത് വല്ലാത്ത കാഴ്ച തന്നെ; മന്ത്രിയുടെ പരിപാടിയിൽ ആളില്ലെന്ന് കുപ്രചാരണം, എന്നാൽ നിറഞ്ഞ് കവിഞ്ഞ് സദസ്സ്

manorama fake news about veena george

കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ കഴിഞ്ഞ കാലങ്ങളിലെല്ലാം നടത്തിക്കൊണ്ടിരിക്കുന്നത് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനേയും മന്ത്രിമാരേയും മനപ്പൂർവ്വം കരിവാരിത്തേക്കുക എന്നതാണ്. ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹ​രണമാണ് മന്ത്രി വീണാ ജോർജ് പങ്കെടുത്ത പരിപാടിയിൽ ആളില്ലെന്ന തരത്തിലുള്ള മനോരമയുടെ വാർത്തകൾ. പത്തനംതിട്ട ഫെസ്റ്റിൻ്റെ ഭാ​ഗമായി മന്ത്രി പങ്കെടുത്ത ആ​രോ​ഗ്യ സെമിനാറിൽ ആളില്ലെന്ന തരത്തിലാണ് പ്രചാരണം ഉണ്ടായത്. എന്നാൽ ഇതിനെ പെളിച്ചു കൊടുത്തിരിക്കുകയാണ് നവമാധ്യമങ്ങളും പരിപാടിയിൽ പങ്കെടുത്ത ജനങ്ങളും.

നിറയെ ആളുകളുള്ള വീ‍ഡിയോ പങ്കു വച്ചുകൊണ്ടാണ് നവമാധ്യമ ഹാൻഡിലുകളും പരിപാടിയിൽ പങ്കെടുത്ത ജനങ്ങളും മനോരമയുടെ കുപ്രചാരണങ്ങൾ പൊളിച്ചടുക്കിയത്. ‌ഒരു കസേര പോലും ഒഴിയാത്ത തരത്തിലാണ് മന്ത്രി സംസാരിക്കുമ്പോഴുണ്ടായത്. ലോകോത്തര നിലവാരം പുലർത്തുന്ന ആ​രോ​ഗ്യ രം​ഗമാക്കി കേരളത്തിലെ ആരോ​ഗ്യമേഖലയെ മാറ്റിയതിൽ അച്ചുതണ്ട് ശക്തിയായി വർത്തിച്ച വ്യക്തിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻ്റെ ആ​രോ​ഗ്യമന്ത്രിയായ വീണാ ജോർജ്.

Also read: ‘ഒന്നര വർഷത്തിനുള്ളിൽ കേരളം മാലിന്യ കൂമ്പാരങ്ങൾ ഇല്ലാത്ത സംസ്ഥാനമാകും’: മന്ത്രി എം ബി രാജേഷ്

വാസ്തവ വിരുദ്ധമായ വാർത്തകൾ പടച്ച് വിട്ടുകൊണ്ട് കേരളത്തിലെ ആരോ​ഗ്യ രം​ഗത്തെ മനപ്പൂർവ്വം തകർക്കുകയെന്ന ലക്ഷ്യമാണ് മാധ്യമങ്ങളുൾപ്പെടെ സ്വീകരിച്ച് വരുന്നത്. ഇത്തരം വാർത്തകൾ പങ്കുവയക്കുന്നതിലൂടെ മാധ്യമങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം പൊതുസമൂഹ​ത്തിൽ അവരുടെ വിശ്വാസ്യത നഷ്ടപ്പെടുകയെന്നത് തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News