
ഇന്നലെ നിയമസഭയിൽ മന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന് മികച്ച പ്രതികരണങ്ങളാണ് കേരളത്തിൽ ഉടനീളം നേടിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനെ താറടിച്ച് കാണിക്കാനും മനപൂർവ്വം മോശമാണെന്ന് വരുത്തിത്തീർക്കാനുമാണ് കോൺഗ്രസും മനോരമയും ശ്രമിക്കുന്നത്. ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ മനോരമ ഒരു പോളിട്ടു. ജനങ്ങളുടെ അഭിപ്രായം തേടാനാണ് മനോരമയുടെ പോൾ. ബജറ്റിനെ വിലയിരുത്താൻ മനോരമ ഇട്ട പോളിൽ ജനങ്ങൾ കൃത്യമായി ബജറ്റിനെ വിലയിരുത്തി. മികച്ച ബജറ്റാണെന്നാണ് ജനങ്ങൾ ബജറ്റിനെ വിലയിരുത്തിയത്. തൊട്ട് പിന്നാലെ പോൾ മനോരമ പിൻവലിച്ചു. വേറൊരു പോൾ മനോരമ ഇടുകയും ചെയ്തു. എന്നാൽ ആ പോളിലും മനോരമയ്ക്ക് പാളി. അതിലും മികച്ച ബജറ്റാണെന്നാണ് ജനങ്ങൾ വിലയിരുത്തിയത്. 86 ശതമാനത്തിലും അധികമായിരുന്നു മികച്ച ബജറ്റെന്ന് രേഖപ്പെടുത്തിയവരുടെ എണ്ണം.
വ്യാഴാഴ്ച ബജറ്റ് പ്രസംഗം ആരംഭിച്ചതിന് പിന്നാലെയാണ് മനോരമ ന്യൂസ് ഓൺലൈനിൽ ജനങ്ങളുടെ പ്രതികരണം ആരാഞ്ഞ് ആദ്യം സർവെ ആരംഭിച്ചത്. കേരള ബജറ്റിന് മാർക്കിടാം എന്ന പേരിലായിരുന്നു സർവെ. മികച്ചത്, മോശം, ശരാശരി എന്നിങ്ങനെ മൂന്ന് ഓപ്‌ഷനാണ് ഉണ്ടായിരുന്നത്. എന്നാൽ, ബജറ്റിന് വോട്ട് ചെയ്‌തവരിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 89.61 ശതമാനം പേർ ബജറ്റ് മികച്ചതെന്നും 2.28 പേർ ശരാശരിയെന്നും അഭിപ്രായപ്പെട്ടു. 8.11 ശതമാനം പേർ മാത്രമാണ് മോശമെന്ന് അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെ സർവെ പിൻവലിക്കുകയായിരുന്നു.
പിന്നീട് സമൂഹമാധ്യമത്തിലുൾപ്പെടെ വലിയ വിമർശനങ്ങൾ മനോരമ നേരിട്ടു. എങ്ങനെയൊക്കെ കുപ്രചാരണങ്ങൾ നടത്താമെന്ന് ആലോചിക്കുന്ന മനോരമ ജനങ്ങളുടെ വികാരം ഇങ്ങനെയായിരിക്കുമെന്ന് കരുതിക്കാണില്ല. അത് അംഗീകരിക്കാൻ മനോരമയ്ക്ക് സമയം കുറച്ച് അധികം വേണ്ടി വരും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


