
കണ്ണൂർ തളിപ്പറമ്പിൽ കടകൾക്ക് തീപിടിച്ചു. ബസ്റ്റാൻഡിന് സമീപത്തെ കെ വി കോംപ്ലക്സിലെ കടകളിലാണ് വൻ തീപിടിത്തം ഉണ്ടായത്. അപകടത്തിൽ ആളപായമില്ല. അഗ്നിശമന സേനക്കൊപ്പം പൊലീസും നാട്ടുകാരും ചേർന്ന് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ദുരന്തത്തിൽ കണക്കാക്കുന്നത്. തീ നിയന്ത്രണവിധേയമായെന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ അറിയിച്ചു.
തീപിടുത്തത്തിന് കാരണം വ്യക്തമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമ്പതോളം കടകൾ കത്തിയെന്നാണ് പ്രാഥമിക നിഗമനം. 15 ഫയർ ഫോഴ്സ് യൂണിറ്റുകൾ കണ്ണൂർ-കാസറഗോഡ് ജില്ലകളിൽ നിന്ന് എത്തിയാണ് തീ അണച്ചത്.
തീപിടുത്തത്തിന് കാരണം സംബന്ധിച്ച് അന്വേഷണം നടത്തും. പരിശോധനയ്ക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കുകയുള്ളൂ എന്നും നഷ്ടപരിഹാരം നൽകുന്നതിൽ പിന്നീട് തീരുമാനമെടുക്കുമെന്നും കളക്ടർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
News summary: Massive fire breaks out in Kannur’s Taliparamba

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

