
തിരുവനന്തപുരം കാട്ടക്കടയില്‍ വൻ മോഷണം. കാട്ടക്കോട് കൊറ്റൻകുഴി തൊഴുക്കൽകോണം ഷൈൻകുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 60 പവൻ സ്വർണം നഷ്ടമായതായിട്ടാണ് വിവരം. വീട്ടുകാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ബുധൻ വൈകുന്നേരം ആറിനും ഒൻപതിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് സൂചന. വൈകുന്നേരം ആറ് മണിയോടെയാണ് ക്രിസ്മസ് ആഘോഷത്തിന് കുടുംബം പള്ളിയിൽ പോയത്. രാത്രി ഒൻപതോടെ ഷൈനിന്റെ ഭാര്യ തിരിച്ചു വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.
വീടിന്റെ മുൻവശത്തെ വാതിൽ തകർത്തനിലയിലായിരുന്നു. കിടപ്പുമുറയിലെ അലമാര പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടമായെന്ന് മനസിലാക്കുന്നത്. രാത്രിയിൽ തന്നെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധരടക്കം വീട്ടിലെത്തി പരിശോധന നടത്തും. മോഷ്ടാവിനെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

