
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ സേവന നിലവാരത്തെയും ചികിത്സാ പിഴവുകളെയും സംബന്ധിച്ച് മലയാള മനോരമ പ്രസിദ്ധീകരിച്ച
റിപ്പോർട്ടിനെ പൊളിച്ചടുക്കി മാത്യു ആന്റണിയുടെ ഫേസ്ബുക് പോസ്റ്റ്. ആശുപത്രികളിലെ വീഴ്ചകളെ പർവ്വതീകരിച്ച് കാണിക്കുന്ന മാധ്യമ വാർത്തകൾക്ക് പിന്നിലെ യാഥാർത്ഥ്യം കണക്കുകൾ നിരത്തി പരിശോധിക്കണമെന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന പോസ്റ്റ് ആവശ്യപ്പെടുന്നത്.
നിലവിലെ ഔദ്യോഗിക വിവരങ്ങൾ പ്രകാരം പ്രതിവർഷം 13 കോടി ജനങ്ങളാണ് സർക്കാർ ആശുപത്രികളിലെ ഒപി വിഭാഗത്തിൽ എത്തുന്നത്. ഇതിൽ 12.45 ലക്ഷം പേർ കിടത്തി ചികിത്സയ്ക്ക് വിധേയരാകുന്നുണ്ടെന്നും, 2.45 ലക്ഷം ഓപ്പറേഷനുകൾ നടക്കുന്നുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത 47 പരാതികളെ അഞ്ച് വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് അത്യന്തം നിസ്സാരമായ ശതമാനം മാത്രമാണെന്നാണ് ഫേസ്ബുക് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നത്. ഒരു വർഷം നടക്കുന്ന ശസ്ത്രക്രിയകളുടെ എണ്ണവുമായി മാത്രം താരതമ്യം ചെയ്താൽ പോലും പരാതികളുടെ തോത് വെറും 0.0001% മാത്രമാണെന്ന് കണക്കുകൾ ഉദ്ധരിച്ച് പോസ്റ്റ് വ്യക്തമാക്കുന്നുണ്ട്.
ALSO READ : മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് കുത്തകകള്‍; എം സ്വരാജ്
ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം
ഈ കാണുന്നത് ഇന്നത്തെ മനോരമ വാർത്തയാണ്. 5 വർഷം കൊണ്ട് 47 പരാതികളാണ് സർക്കാർ ആശുപത്രികൾക്ക് എതിരെ വന്നിരിക്കുന്നത് എന്നാണ് മനോരമ റിപ്പോർട്ട് ചെയുന്നത്. നിലവിലെ ഡാറ്റാ പ്രകാരം സർക്കാർ ആശുപത്രി OP യിൽ വന്നത് 13കോടി ആളുകളാണ്. അതിൽ കിടത്തി ചികിത്സക്ക് വിധേമാകുന്നത് 12.45 ലക്ഷം പേരും അതിൽ തന്നെ ഓപ്പറേഷന് വിധേയമാകുന്നത് 2.45 ലക്ഷം ആളുകളും മനോരമ പറഞ്ഞ അഞ്ച് വർഷത്തിലെ 47 പരാതികളെ ഒരു വർഷത്തിലെ ഓപ്പറേഷൻ നടത്തിയ ആളുകളുടെ എണ്ണവുമായി താരതമ്യം ചെയ്താൽ പോലും അത് വെറും 0.0001% മാത്രമാണ്.
WHO യുടെ കണക്ക് പ്രകാരം ഈ ശതമാനം ലോകത്ത് 10% ആണെന്നത് പ്രത്യേകം ഓർക്കുക. മനോരമ വാർത്ത പ്രകാരമുള്ള റിസ്ക് ശതമാനം നോക്കുമ്പോൾ സർക്കാർ ആശുപത്രിയിൽ റിസ്ക് ഇല്ല എന്ന് മാത്രമല്ല കേരളത്തിലെ ആരോഗ്യ രംഗം ഉഷാർ ആണെന്ന് തന്നെ പറയേണ്ടി വരും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

