
ഇടുക്കിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആന മണ്ടത്തരം പറഞ്ഞ് മാത്യു കുഴല്‍നാടന്‍. എ കെ ജി സെന്ററിന് എ കെ ആന്റണി ഭൂമി അനുവദിച്ചത് കൃഷിക്കും വീട് വെക്കാനും ആണെന്നും ഭൂമി വക മാറ്റി കെട്ടിടം പണിതതിന് എ കെ ജി സെന്റര്‍ ആദ്യം ക്രമവത്ക്കരിക്കണമെന്നുമാണ് വിഡ്ഢിത്തം പറഞ്ഞത്. സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപതിവ് ചട്ട ഭേദഗതിക്കെതിരെ ഇടുക്കി പ്രസ് ക്ലബ്ബില്‍ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു മാത്യു കുഴല്‍നാടന്റെ പ്രസ്താവന.
ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപതിവ് ചട്ടഭേദഗതിക്കെതിരെ മൂവാറ്റുപുഴ എം എല്‍ എയായ മാത്യു കുഴല്‍നാടന്‍ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനം വിളിക്കുന്നത് മുതലാണ് തുടക്കം. ആദ്യം മാത്യു കുഴല്‍നാടന്റെ പ്രസംഗം. പിന്നീട് ഇടുക്കിയിലെ മാധ്യമപ്രവര്‍ത്തകര്‍ ഒന്നൊന്നായി ചോദ്യങ്ങള്‍ ചോദിച്ചതോടെ ആകെ പതറിപ്പോകുന്ന അവസ്ഥ. താന്‍ കോടതിയില്‍ നടത്തിയ കേസും കേസ് നടത്തിപ്പിലെ പോരായ്മയുമാണ് ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് സമ്മതിക്കേണ്ടി വന്നു എം എല്‍ എക്ക്.
Read Also: അപവാദ പ്രചരണം: കെഎം ഷാജഹാനെതിരെയും ‘പ്രതിപക്ഷം’ യൂട്യൂബ് ചാനലിനെതിരെയും പരാതി നൽകി ആന്‍റണി ജോൺ എംഎൽഎ
മാധ്യമപ്രവര്‍ത്തകരുടെ തുരുതുരെയുള്ള ചോദ്യങ്ങളില്‍ എല്ലാ പിടിയും വിട്ടപ്പോഴാണ് വല്ലാത്തൊരു താരതമ്യം അദ്ദേഹം നടത്തിയത്. 1960-ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപതിവ് നിയമത്തേയും എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന് എ കെ ആന്റണി സര്‍ക്കാര്‍ ഭൂമി കൊടുത്തതിനെയും ഒരേപോലെ താരതമ്യപ്പെടുത്തി അദ്ദേഹം.
1960ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂ പതിവ് നിയമത്തിന്റെ പോരായ്മയും അദ്ദേഹത്തിന്റെ തന്നെ കേസ് നടത്തിപ്പിന്റെ പോരായ്മയും അവ ഇടുക്കിക്ക് ഉണ്ടാക്കിയ ദുരിതവും സമ്മതിച്ച് ബൂമറാങാക്കി മാറ്റിയാണ് ഭൂപതിവ് ചട്ട ഭേദഗതിക്കെതിരെ മാത്യു കുഴല്‍നാടന്‍ എം എല്‍ എ നടത്തിയ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

