മറ്റത്തൂരിൽ കോഴവാങ്ങി ബിജെപിയുമായി ധാരണയിലെത്തിയവരെ പുറത്താക്കിയത് കണ്ണില്‍ പൊടിയിടാൻ; ത‍ള്ളിക്കളയാതെ ഡിസിസി

MATTATHUR

മറ്റത്തൂരിൽ കോഴവാങ്ങി ബിജെപിയുമായി ധാരണയിൽ എത്തിയ ഡിസിസി ജനറൽ സെക്രട്ടറി ടി എം ചന്ദ്രനെയും സംഘത്തെയും തള്ളിപ്പറയാതെ ഡിസിസി. അന്വേഷണത്തിന്റെ ഭാഗമായി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിന് ചന്ദ്രനെയും സംഘത്തെയും താൽക്കാലികമായി പുറത്താക്കിയെങ്കിലും ജില്ലയിൽ അടക്കം ഇപ്പോഴും ടി എം ചന്ദ്രന് വലിയ സ്വാധീനമാണുള്ളത്.

ചന്ദ്രൻ ബിജെപിയുമായി ധാരണയുണ്ടാക്കിയെന്ന കത്ത് യുഡിഎഫ് അംഗം അക്ഷയ് ഡിസിസിക്ക് കൈമാറിയിട്ടും മറ്റ് നടപടികൾ ഒന്നും ഡിസിസി കൈകൊണ്ടിട്ടില്ല. അതിനിടയിൽ ചന്ദ്രനെയും സംഘത്തെയും കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം റോജി എം ജോൺ എംഎൽഎ രഹസ്യമായി സന്ദർശിച്ചു.

ALSO READ: വടക്കാഞ്ചേരി കോ‍ഴ ആരോപണം: ‘പാര്‍ട്ടി കുതിരക്കച്ചവടം നടത്തിയിട്ടില്ല, പണം കൊടുക്കേണ്ട ആവശ്യം സിപിഐഎമ്മിനില്ല’; എം വി ഗോവിന്ദൻ മാസ്റ്റര്‍

ചന്ദ്രനും സംഘത്തെയും സംരക്ഷിക്കുന്നത് ഡി സി സിയിലെയും കെ പി സി സിയിലെ തന്നെ നേതാക്കളാണ്. മറ്റത്തൂരിലെ കൂറുമാറ്റത്തിൽ എ ഐ സി സി പോലും റിപ്പോർട്ട് ചോദിച്ചിട്ടും ജില്ലാ നേതൃത്വവും, KPCC യും നിസാരമട്ടിലാണ് വിഷയങ്ങളെ തള്ളിക്കളയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News