
പാലക്കാട് തൃത്താല മണ്ഡലത്തില്‍ നടപ്പാക്കുന്ന പുതിയ മണ്ണ് ജല സംരക്ഷണ പദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാടനം നടന്നു. മന്ത്രി എം ബി രാജേഷ് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. 1.63 കോടി രൂപയുടെ മണ്ണ് ജല സംരക്ഷണ പദ്ധതികള്‍ക്കാണ് തുടക്കമായത്. അഞ്ച് ചെറുനീര്‍ത്തട പദ്ധതികള്‍ക്കാണ് തൃത്താലയിൽ തുടക്കമായത്. അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്ത സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമാണിത്.
പുതിയ മണ്ണ് ജല സംരക്ഷണ പദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. തദ്ദേശ സ്ഥാപനങ്ങളോടൊപ്പം ജനങ്ങളും പദ്ധതി ഏറ്റെടുത്താല്‍ പദ്ധതിയുടെ നേട്ടം നാലിരട്ടിയാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. പഞ്ചായത്ത് പ്രസിഡന്റ് പി കെ ജയ അധ്യക്ഷയായി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി പി റജീന, കില ഡയറക്ടര്‍ ജനറല്‍ എ നിസാമുദ്ദീന്‍ എന്നിവര്‍ മുഖ്യാതിഥികളായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

