പാലക്കാട് ഇടതുപക്ഷത്തിന്റെ കോട്ട; ആശ സമരത്തെ പിന്തുണച്ചവരെ ഇപ്പോൾ കാണാനില്ലെന്ന് മന്ത്രി എം.ബി രാജേഷ്

minister m b rajesh against kochi mayor brahmapuram waste management corruption

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാലക്കാട് ഇടതുപക്ഷത്തിന്റെ കരുത്തുറ്റ കോട്ടയായി തുടരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. വിസ്മയങ്ങൾ സംഭവിക്കുമെന്ന് പലരും പ്രവചിക്കുന്നുണ്ടെങ്കിലും ജനങ്ങൾ എല്ലാം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുപക്ഷ സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ അഞ്ച് ലക്ഷം പേർക്ക് കൂടി വീട് നൽകുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ ഇന്ത്യ സഖ്യത്തെക്കുറിച്ചും രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളെക്കുറിച്ചും ജനങ്ങൾക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല വിഷയം ഇപ്പോൾ ഒരു വാർത്തയല്ലെന്നും അത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മലമ്പുഴയിലെ എ. സുരേഷിന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചോ കേട്ടുകേൾവികളെക്കുറിച്ചോ പ്രതികരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പി.കെ. ശശി വിഷയത്തിലും കേട്ടുകേൾവികൾക്ക് മറുപടി നൽകാനില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ജോസ് കെ. മാണി സോണിയ ഗാന്ധിയെ വിളിച്ചു എന്ന തരത്തിലുള്ള അടിസ്ഥാനരഹിതമായ വാർത്തകൾ മുൻപും വന്നിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ALSO READ: ‘പിണറായി വിജയൻ പരാതികളുമായെത്തുന്ന പതിനായിരക്കണക്കിന് ആളുകൾക്ക് ഒരേസമയം പരിഹാരം കാണുന്ന മുഖ്യമന്ത്രി”: വ്യാപാരി വ്യവസായി ഏകോപന സമിതി

ആശ സമരത്തെ പിന്തുണച്ചവരെ ഇപ്പോൾ കാണാനില്ലെന്നും ഇത്തരം നീക്കങ്ങൾക്ക് പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങൾ ജനങ്ങൾക്കറിയാമെന്നും അദ്ദേഹം വിമർശിച്ചു. അനാവശ്യമായ വിവാദങ്ങൾക്കും കേട്ടുകേൾവികൾക്കും പിന്നാലെ പോകുന്നതിലല്ല, മറിച്ച് വികസന പ്രവർത്തനങ്ങളിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും എം.ബി രാജേഷ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News