‘അവരുടെ വിജയം സർക്കാരിന്റെ വിജയമാണ്’; തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹരിതകർമ്മ സേനാം​ഗങ്ങളെ അഭിനന്ദിച്ച് മന്ത്രി എംബി രാജേഷ്

mb rajesh with harithakarma sena

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 219 ഹരിത കർമ്മ സേനാം​ഗങ്ങളുടെ വിജയം സർക്കാരിൻ്റെ വിജയമാണെന്നും ആ വിജയത്തിൽ ഏറെ സന്തോഷമുണ്ടെന്നും മന്ത്രി എംബി രാജേഷ്. ഇന്ന് സരസ് മേളയിൽ നടന്ന വിജയിച്ച അം​ഗങ്ങളുടെ സം​​ഗമത്തിൽ പങ്കെടുത്ത് അവരോടൊത്തുള്ള ഫോട്ടോ ഫേസ്ബുക്കിൽ പങ്ക് വച്ചാണ് മന്ത്രി ഇക്കാര്യം കുറിച്ചത്.

അവർ ഏത് പാർട്ടിയുമാകട്ടെയെന്നും അവരുടെ വിജയം സർക്കാരിന്റെ വിജയമാണെന്നും കാരണം സർക്കാർ അവർക്കൊപ്പം നിന്നതുകൊണ്ടാണ് ഹരിതകർമ്മ സേനയ്ക്ക് ഇന്നത്തെ സ്വീകാര്യത ലഭിച്ചതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പ്രതിപക്ഷമുൾപ്പെടെ ഹരിത കർമ്മ സേനാംഗങ്ങൾക്കെതിരെ നിരവധി അതിക്ഷേപങ്ങൾ നടത്തിയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

Also read; വീണ്ടുമൊരു കേരള മോഡൽ; അപൂർവ്വ രോഗമായ പ്ലെക്‌സിഫോം ന്യൂറോഫൈബ്രോമാറ്റോസിസ് ബാധിച്ചവർക്ക് സൗജന്യ ചികിത്സയും മരുന്നും ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇത് അവരാണ്. അധിക്ഷേപങ്ങളുടെ കയ്പ്പുനീർ കുടിച്ചും,പുച്ഛവും പരിഹാസവും നേരിട്ടും ഒടുവിൽ സമൂഹത്തിന്റെ അംഗീകാരവും വോട്ടും നേടി വിജയശ്രീലാളിതരായി തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹരിതകർമ്മ സേനാംഗങ്ങൾ.കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഇങ്ങനെ വിജയിച്ച 219 പേരുടെ സംഗമം ഇന്ന് സരസ് മേളയിൽ നടന്നു.അവർ ഏത് പാർട്ടിയുമാകട്ടെ, അവരുടെ വിജയം സർക്കാരിന്റെ വിജയമാണ്. കാരണം സർക്കാർ അവർക്കൊപ്പം കട്ടയ്ക്ക് നിന്നതുകൊണ്ടാണ് ഹരിതകർമ്മ സേനയ്ക്ക് ഇന്നത്തെ സ്വീകാര്യത ലഭിച്ചത്. അവർക്കൊപ്പം അധിക്ഷേപവും ചീത്തയും കേട്ട ഒരാളെന്ന നിലയിൽ എനിക്ക് വ്യക്തിപരമായും ഇത് അങ്ങേയറ്റം സന്തോഷം നൽകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News