പൊതുബോധത്തിലേക്ക് കള്ളങ്ങൾ കുത്തിതിരുകുന്ന മാധ്യമപ്രവർത്തനം തെളിവ് സഹിതം തുറന്നുകാട്ടിയ കുറുപ്പ് സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു

Media Public consciousness

നിരന്തരം കള്ളങ്ങൾ പറഞ്ഞുകൊണ്ട് ഇരിക്കുക, ആ പറയുന്ന കള്ളങ്ങൾ യാഥാർഥ്യമാണെന്ന പ്രതീതി സൃഷ്ടിക്കുക. പൊതുബോധത്തിലേക്ക് ഈ കള്ളങ്ങൾ കുത്തിവെയ്ക്കുക എന്നതാണ് മാധ്യമങ്ങൾ ചെയ്യുന്നത്. അത്തരത്തിൽ ഒരു പ്രൊപ്പ​ഗണ്ട സൃഷ്ടിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകനായ അജിംസിന്റെ വാദങ്ങളെ തെളിവുകൾ സഹിതം പൊളിച്ചടുക്കുന്ന കുറിപ്പാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഒരു ഉളുപ്പുമില്ലാതെ യാഥാർഥ്യബന്ധം ഇല്ലാത്ത കാര്യങ്ങൾ സ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തെ കുറുപ്പിൽ വസ്തുതകളെ ആധാരമാക്കി പൊളിച്ചടുക്കുന്നുണ്ട്. വ്യാജമായതോ അവാസ്ഥവമായതോ ആയ കാര്യങ്ങൾ പൊതുമണ്ഡലത്തിൽ പ്രചരിപ്പിക്കുവാനുള്ള വലതുപക്ഷ മാധ്യമ ശ്രമത്തെ തുറന്നുകാട്ടുകയാണ് റിയാസ് തന്റെ ഫേസ്ബുക്ക് കുറുപ്പിലൂടെ.

Also Read: വിടപറഞ്ഞിട്ടും വേട്ടയാടൽ: സി ജെ റോയിക്കെതിരെ സൈബർ ഇടങ്ങളിൽ ക്രൂരമായ വിദ്വേഷ പ്രചാരണം

ഫേസ്ബുക്ക് പോസ്റ്റ്

മനുഷ്യൻ സാസ്കാരികമായി നശിച്ചാൽ ജമാഅത്തെ ഇസ്ലാമിയാകും, ജമാഅത്തെ ഇസ്ലാമിയിൽ നിന്ന് നശിച്ചാൽ ദാവൂദും അജിംസും ആകും. ദാവൂദും അജിംസുംമായാൽ പിന്നെ എന്തും ആകും…

ലവലേശം ഉളുപ്പോ ലജ്ജയോ ഇല്ലാതെ ദൈനംദിനമായി കളവും നുണയും പടച്ച് വിട്ട് എന്തും വിളിച്ച് പറയും അജീംസും ദാവൂദും… എതെങ്കിലും ഒരു തെറ്റ് തിരുത്തുകയോ ഖേദം പറയുകയോ ചെയ്യില്ല… യുഡിഎഫ് എന്ന വലിയ രാഷ്ട്രീയ പ്ലാറ്റ്ഫോമിന്റെ പിന്തുണയിൽ അത് മുസ്ലിംങ്ങളിൽ വിഷമായി ഇൻഞ്ചക്റ്റ് ചെയ്യും…

അജിംസിന്റെ ഇന്നലത്തെ പുതിയ കള്ളകഥ ആദ്യം ഒന്ന് കേട്ട് നോക്കൂ…

|\ SILVER LINE പദ്ധതിയോട് യഥാര്‍ത്ഥത്തിൽ യുഡിഎഫിന്റെ എതിർപ്പ് എന്തായിരുന്നു. അത് പാരിസ്ഥിതിയൊന്നും ആയിരുന്നില്ല. സിൽവർ ലൈൻ പദ്ധതി LDF സർക്കാറിന് കീഴിൽ കൊണ്ടുവരുന്നത് ആയിരുന്നു എതിർപ്പ്.. ഒരു ലക്ഷം കോടി രൂപയുടെ ഒരു പദ്ധതി LDF സർക്കാറിന് കീഴിൽ കൊണ്ടുവരുമ്പോൾ അതിൽ നിന്ന് സർക്കാറിനോ പാർട്ടിക്കോ കിട്ടുന്ന കമ്മീഷൻ ആയിരുന്നു അവരുടെ പ്രശ്നം. അത് നടന്ന് കഴിഞ്ഞാൽ വലിയ പണം സർക്കാറിനോ പാർട്ടിക്കോ കിട്ടും. അത് വെച്ച് ഒരിക്കലും കോൺഗ്രസിന് 2026ലെ ഇലക്ഷന് ഫൈറ്റ് ചെയ്യാൻ കഴിയില്ല… UDF അധികാരത്തിലെത്തിയാൽ പാരിസ്ഥിതിക പ്രശ്നം അവഗണിക്കുകയേ ഉള്ളൂ. വിഴിഞ്ഞം പദ്ധതി കോൺഗ്രസ് കൊണ്ടുവന്നതാണ്. UDF ന്റെ ഒരു രീതി വൻകിട പദ്ധതികൾ കെണ്ടുവരിക എന്നതാണ്.. അല്ലാതെ പെൻഷൻ കൊടുക്കുക എന്നതൊന്നും അല്ല, കുഞ്ഞാലികുട്ടിയുടെ താത്പര്യം വൻകിട പദ്ധതികൾ കൊണ്ടുവരുന്നതാണ്…//

ഏകദേശം ഇങ്ങനെയാണ് അജിംസ് ലവലേശം ഉളുപ്പില്ലാതെ കളവ് പറയുന്നത്.
എത്ര സമർത്ഥമായി ആണ് കളവ് പറയുന്നത് എന്ന് നോക്കൂ…

ആദ്യം അവസാനം പറഞ്ഞത് എടുക്കാം.

വൻകിട പദ്ധതികൾ കൊണ്ടുവന്നത് UDF ആണോ. വിഴിഞ്ഞം പദ്ധതി കൊണ്ടുവന്നത് ഇടതുപക്ഷം അല്ലേ. വി.എസ് സർക്കാർ അല്ലേ അതിൽ ആദ്യം കരാർ വെച്ചത്. അഞ്ച് വർഷം ഒന്നും ചെയ്യാതെ മറ്റൊരു ദുരൂഹമായ കരാർ വെക്കുകയല്ലേ ഉമ്മൻചാണ്ടി ചെയ്തത്… നെടുമ്പാശ്ശേരി വിമാനത്താവളം കൊണ്ടുവന്നത് നായനാർ സർക്കാർ അല്ലേ, കൊച്ചി മെട്രോ കൊണ്ടുവന്നത് വി.എസ് സർക്കാർ അല്ലേ.. UDF കൊണ്ടുവന്ന ഒരേയൊരു വൻകിട പദ്ധതി സ്മാർട്ട് സിറ്റിയാണ്.. അത് കേരളത്തിൽ അടച്ച് പൂട്ടി കമ്പനി തന്നെ നാട് വിട്ട് പോയി…

ഇനി വൃത്തികെട്ടവനായ അജിംസ് പറയുന്ന പ്രൊപ്പഗണ്ടയുടെ പ്രധാന കാര്യം നോക്കാം..

“സിപിഐഎം വൻകിട കമ്പനികളിൽ നിന്ന് കമ്മീഷൻ വാങ്ങിക്കും പോലും…”

ഏത് സിപിഐഎം, ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം തളികയിൽ വെച്ച് നീട്ടിയിട്ട് സ്വീകരിക്കാത്ത സിപിഐഎം…

ഏത് സിപിഐഎം, 2004 ൽ ഒരു ഡസൺ കേന്ദ്ര മന്ത്രിമാരെ ലഭിക്കുന്ന സാഹചര്യം ഉണ്ടായിട്ടും അത് നിരസിച്ച സിപിഐഎം..

ഏത് സിപിഐഎം , നാളിതുവരെ കോർപറേറ്റ് ഫണ്ട് വാങ്ങാത്ത സിപിഐഎം…

കോടിക്കണിക്കിനായ കോർപറേറ്റ് ഫണ്ട് ഇലക്ട്രോൾ ബോണ്ട് വഴി ബിജെപിക്കും കോൺഗ്രസിനും ഇന്ത്യയിലെ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികൾക്കും കിട്ടിയ കണക്ക് പുറത്ത് വന്നപ്പോൾ അതിൽ ഒരു സംസ്ഥാനം മാത്ര ഭരിക്കുന്ന TMC, BJD, AAP, DMK, BRS, YSR തുടങ്ങിയ പാർട്ടികളും ഒരു സംസ്ഥാനവും ഭരിക്കാത്ത TDP, SIVASENA, NCP എന്നിങ്ങനെ ഇന്ത്യയിലെ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളുടേയും പേരുണ്ടായിരുന്നു. ഇലക്ട്രോൾ ബോണ്ടിനെതിരെ കോടതിയിൽ പോയ സിപിഐഎമ്മിന്റേയോ സിപിഐയുടേയോ പേര് അതിലുണ്ടായിരുന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി കോർപറേറ്റ് ഫണ്ട് വാങ്ങാൻ തീരുമാനിച്ചാൽ ഡൽഹിലേയും കേരളത്തിലേയും എകെജി സെന്ററിൽ ഒരുപക്ഷേ കോൺഗ്രസിന് ഇന്ന് ലഭിക്കുന്നതിനേക്കാൾ പണം ഒഴുകും.. കാരണം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളാണ് കോർപറേറ്റുകൾക്ക് പ്രയാസമുള്ള ഏറ്റവുംവലിയ രാഷ്ട്രീയ ശകതി..

ഇലക്ട്രോൾ ബോണ്ട് വാങ്ങുന്നതേ കോടതി തടഞ്ഞിട്ടൊള്ളൂ.. കോർപറേറ്റ് ഫണ്ട് ഇപ്പോഴും ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്നുണ്ട്. കഴിഞ്ഞ വർഷവും ഇന്ത്യയിലെ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികൾക്കും കോർപറേറ്റ് ഫണ്ട് ലഭിച്ചിട്ടുണ്ട്…

ഒരു പ്രൊജക്റ്റും നടപ്പാകാതെ തന്നെ കോടിക്കണിക്കിനായ രൂപ സമാഹരിക്കാൻ രാഷ്ട്രീയ ശക്തിയുള്ള സിപിഐഎം അത് പോലും വാങ്ങുന്നില്ല… ആ പാർട്ടിയാണ് സിൽവർ ലൈൻ നടപ്പാക്കുന്ന കോർപറേറ്റ് കമ്പനിയിൽ നിന്ന് കോടികൾ കമ്മീഷൻ വാങ്ങുമെന്ന് പറയുന്നത്.

RSS മായി ചർച്ച നടത്തിയ ശേഷം ജമാഅത്തെ ഇസ്ലാമിയും അതിന്റെ പടയണികളും സിപിഐമ്മിനെതിരെ പറയുന്ന വ്യാജ പ്രചരണത്തിന്റെ ഏറ്റവും പുതിയ കള്ളകഥയാണ് പൊളിയുന്നതെങ്കിലും, ഇത് അവസാനത്തേത് ആകില്ല… ഉളുപ്പ് എന്നൊരു സാധനം ആ മനുഷ്യർക്കില്ല…

ജമാഅത്തെ ഇസ്ലാമിക്കാരായ കാളികൂട് സംഘത്തിന്റെ അത്രക്കും വൃത്തികെട്ട മനുഷ്യർ ഈ നാട്ടിലില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News