
പശ്ചിമ ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം അറസ്റ്റിലായ 3 പ്രതികളെയും 10 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.
മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേര്‍ പിടിയിലായത്.
ഒക്ടോബര്‍ 10ന് ദുര്‍ഗാപൂരിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജ് ക്യാമ്പസിന് അടുത്ത് വച്ചാണ് പെണ്‍കുട്ടി ക്രൂര അതിക്രമത്തിനിരയായത്. സുഹൃത്തിനൊപ്പം പുറത്ത് പോയപ്പോള്‍ കോളേജ് ഗേറ്റിന് സമീപം അക്രമികള്‍ തടഞ്ഞു നിര്‍ത്തുകയും വനപ്രദേശത്തേക്ക് പെണ്‍കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു.
Also read – കരൂര്‍ ആള്‍ക്കൂട്ട ദുരന്തം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി
സംഭവത്തില്‍ സുഹൃത്തിനും പങ്കുണ്ടെന്ന് വിദ്യാര്‍ത്ഥിനിയുടെ പിതാവ് ആരോപിച്ചു. മകളെ തെറ്റിദ്ധരിപ്പിച്ച് സുഹൃത്ത് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പിതാവ് പൊലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്.
വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ വിവാദ പരാമര്‍ശം നടത്തിയ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രാത്രി കാലങ്ങളില്‍ പെണ്‍കുട്ടി പുറത്തിറങ്ങിയതെന്തിനെന്ന് വിശദീകരിക്കണം, കോളേജ് അധികൃതര്‍ പെണ്‍കുട്ടികളെ രാത്രിസമയങ്ങളില്‍ പുറത്തേക്ക് വിടരുതെന്നുമായിരുന്നു മമതയുടെ പരാമര്‍ശം.
അതേസമയം പുരുഷന്മാരും സ്ത്രീകളും തുല്യരാണ്, മമത സര്‍ക്കാര്‍ ഇത് അംഗീകരിക്കുന്നുണ്ടോ? ബംഗാളില്‍ താലിബാന്‍ ഭരണമാണോ നടക്കുന്നതെന്നും ചോദിച്ച് രൂക്ഷവിമര്‍ശനവുമായി ബംഗാള്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം രംഗത്തെത്തി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

