
ഇത്തവണ കോഴിക്കോട് കോർപ്പറേഷനിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് സിപിഐഎം ജില്ല സെക്രട്ടറി എം മെഹബൂബ്. ‘മീറ്റ് ദ ലീഡറി’ൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോടിന്റെ നേട്ടങ്ങളും സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളും അദ്ദേഹം എണ്ണിപ്പറയുകയും ചെയ്തു.
യുഡിഎഫ് കോർപറേഷൻ പിടിക്കുമെന്ന അവകാശവാദവുമായി DCC പ്രസിഡൻ്റ് കെ പ്രവീൺകുമാറും രംഗത്തെത്തി. ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയാവുമെന്നാണ് ബിജെപി ജില്ല പ്രസിഡൻ്റ് പ്രകാശ് ബാബുവിന്‍റെ വാദം. കോഴിക്കോട് നടന്ന മീറ്റ് ദ ലീഡർ പരിപാടിയിലാണ് മൂന്ന് പേരും ഒന്നിച്ചത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് 3 പ്രധാന രാഷ്ട്രീയ പാർട്ടിയുടെയും നേതാക്കൾ ഒരുമിച്ച് ഒരു വേദിയിൽ എത്തിയത്. ജനോപകാരപ്രദമായ എൽഡിഎഫ് സർക്കാർ ഭരണത്തിന്റെ സാക്ഷ്യപ്പെടുത്തലാകും തെരഞ്ഞെടുപ്പെന്നും സിപിഐഎം ജില്ല സെക്രട്ടറി എം മെഹബൂബ് പറഞ്ഞു.
കേന്ദ്രത്തിന്‍റെ കേരളത്തോടുള്ള അവഗണനയും എയിംസ് നിഷേധിക്കുന്ന നിലപാടും ചർച്ചയായി. ആരോപണ പ്രത്യാരോപണങ്ങൾക്കൊപ്പം പരസ്പരം തമാശകൾ പങ്കുവെച്ചുമാണ് കോഴിക്കോട് നടന്ന മീറ്റ് ദ ലീഡർ അവസാനിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


