
വയനാട് ചീരാൽ പഴൂരിൽ സ്വകാര്യ ബസ് കയറി മധ്യവയസ്‌ക മരിച്ചു. വരിക്കേരി പൂവത്തിങ്കൽ ത്രേസ്യാമ്മ (57) ആണ് മരിച്ചത്. പഴൂർ പള്ളിയിൽ ധ്യാനം കഴിഞ്ഞ് ബസിനു മുന്നിലൂടെ മറികടക്കുമ്പോഴാണ് അപകടമുണ്ടായത്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അതേസമയം, കോഴിക്കോട് വടകര പൂവാടൻ ഗേറ്റിൽ ട്രെയിൻ തട്ടി ബധിരനും മൂകനുമായ മധ്യവയസ്‌കന് ദാരുണാന്ത്യം. കുരിയാടി സ്വദേശി വരയന്റെ വളപ്പിൽ കനകനാണ് മരിച്ചത്.
Also read: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി; അതിജീവിതയുടെ മൊഴി എടുത്ത് അന്വേഷണ സംഘം
ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്റർസിറ്റി ട്രെയിനാണ് ഇടിച്ചത്. നടന്നു പോവുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു.
English summary: A middle-aged woman died after being hit by a private bus in Wayanad’s Chiral Pazhur. The deceased has been identified as Poovathinkal Thresyamma (57) of Varikkeri. The accident occurred when she was crossing in front of the bus after meditating at the Pazhur church. The body was taken to Bathery Taluk Hospital.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

