
കൊച്ചിൻ റിഫൈനറിയിൽ റോഡ് റോളർ ശരീരത്തിൽ കയറി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ബീഹാർ സ്വദേശി ജാവേദ് അൻസാരിയാണ് മരിച്ചത്. നിർമ്മാണ പ്രവർത്തികൾ നടത്തുന്ന കരാർ ജീവനക്കാരനാണ് ജാവേദ്. റിഫൈനറിയിലെ പുതിയ പ്ലാന്റിന്റെ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനിടെ ആയിരുന്നു അപകടം.
തകരാറിലായ റോഡ് റോളർ നന്നാക്കുന്നതിനിടെ റോളർ ജാവേദിൻ്റെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടൻ തന്നെ തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജാവേദും സഹോദരനും 11 വർഷമായി കൊച്ചിയിൽ ജോലി ചെയ്തു വരികയാണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാളെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


