
പ്രശസ്ത ഫിറ്റ്നസ് താരം മിലിന്ദ് സോമൻ പങ്കെടുക്കുന്ന 22 കിലോമീറ്റർ ദൈർഘ്യമുള്ള ‘ഹിൽ ഹൈവേ റൺ’ ഫെബ്രുവരി 22-ന് നടക്കും. ഇടുക്കിയിലെ കുട്ടിക്കാനം മുതൽ കട്ടപ്പന വരെയുള്ള മലയോര ഹൈവേയിലാണ് ഈ മെഗാ മാരത്തൺ സംഘടിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 22 ഞായറാഴ്ച രാവിലെ 7 മണിക്ക് ഇടുക്കിയിലെ ഏലപ്പാറ – കാഞ്ചിയാർ മലയോര ഹൈവേയിലാണ് ‘ഹിൽ ഹൈവേ റൺ’ നടക്കുന്നത്. കേരളത്തിന്റെ മലയോര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും പുതുതായി നിർമ്മിച്ച പാതകളുടെ സവിശേഷതകൾ ലോകശ്രദ്ധയിൽ എത്തിക്കാനും ഈ പരിപാടി സഹായകരമാകും.
കിഫ്‌ബി വഴി ഏകദേശം134.4 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനികമായ ഈ ഹൈവേ നിർമ്മിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദവും പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളതുമായ FDR (Full Depth Reclamation) സാങ്കേതികവിദ്യയാണ് ഈ റോഡിനായി ഉപയോഗിച്ചിരിക്കുന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 1,332 കിലോമീറ്ററിൽ പശ്ചിമഘട്ടത്തെ ബന്ധിപ്പിക്കുന്ന ഈ മലയോര ഹൈവേ സഞ്ചാരികളുടെ പ്രിയപ്പെട്ട ‘സ്പൈസ് റൂട്ട്’ കൂടിയാണ്. വൈദ്യുതി, ഇന്‍റർനെറ്റ് കേബിളുകൾക്കായി പ്രത്യേക യൂട്ടിലിറ്റി ഡക്റ്റുകൾ, മികച്ച ഡ്രെയിനേജ് സംവിധാനങ്ങൾ, ഓരോ 50 കിലോമീറ്ററിലും വിശ്രമകേന്ദ്രങ്ങൾ എന്നിവ ഈ റോഡിന്റെ പ്രത്യേകതയാണ്.
Also read: എസ്ഐആർ: ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെട്ടവരിൽ അർഹരും;ഗുരുതര പിശകുകൾ ഏറെ:എംവി ജയരാജൻ
പരിപാടിയുടെ ഭാഗമായി മിലിന്ദ് പുറത്തിറക്കിയ ‘എന്നാൽ വാ…’എന്ന വീഡിയോ ഇതിനോടകം തന്നെ ലോക ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. കെ.ഐ.ഐ.എഫ്.ബി സി.ഇ.ഒ ഡോ. കെ.എം. അബ്രഹാമും മിലിന്ദിനൊപ്പം ഈ മെഗാ മാരത്തണിൽ പങ്കുചേരും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

