സിവില്‍ സര്‍വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും അഭിനന്ദിച്ച് മന്ത്രി ഡോ. ആർ ബിന്ദു

dr. r bindhu+ upsc rank holders

സിവില്‍ സര്‍വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും ഹൃദയപൂർവ്വം അഭിനന്ദിച്ച് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. ആദ്യ നൂറ്റമ്പത് റാങ്കുകളിൽ അഞ്ച് മലയാളികൾ ഉൾപ്പെട്ടത് കേരളത്തിന്റെയാകെ അഭിമാനമായ നേട്ടമാണെന്നും മന്ത്രി അറിയിച്ചു.

ചക്രക്കസേരയിൽ നിന്ന് 483-ാം റാങ്ക് സ്വന്തമാക്കിയ ഡോ. ആതിര സുഗതന്റെ വിജയം, ഭിന്നശേഷി സമൂഹത്തിനാകെ പ്രചോദനകരവും ആത്മാഭിമാനം വർദ്ധിപ്പിക്കുന്നതുമായതാണെന്ന് മന്ത്രി ഡോ. ബിന്ദു വ്യക്തമാക്കി. 8-ാം റാങ്ക് കരസ്ഥമാക്കിയ ആര്‍. ശ്രുതി, 57-ാം റാങ്ക് ലഭിച്ച ജെ.എസ്. ശ്രീജ, 105-ാം റാങ്ക് ലഭിച്ച ബി. ഗോപിക, 109-ാം റാങ്ക് നേടിയ അജയ് രാജ്, 133-ാം റാങ്ക് ലഭിച്ച വി.സി. ശ്രീലക്ഷ്മി എന്നിവരാണ് ഉന്നത വിജയം കരസ്ഥമാക്കിയ മറ്റ് മലയാളികൾ.

Also read : അന്ന് ആ മൃതദേഹങ്ങൾ വാരിയെടുക്കാൻ ആ കൈകൾ മടിച്ചില്ല; ഐങ്കൊമ്പ് ദുരന്തഭൂമിയിലെ ഓർമ്മകൾ പങ്കുവച്ച് മന്ത്രി വി എൻ വാസവൻ

പട്ടികയിൽ സ്ഥാനമേറ്റ ഓരോ മലയാളികളും അവരുടെ കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും ഫലമായി നാടിന്റെ അഭിമാനഭാജനങ്ങളായി മാറിയവരാണ്. അവരുടെ ലക്ഷ്യബോധത്തിനും സമർപ്പണബുദ്ധിക്കും കൈവന്ന പുരസ്കാരമാണിതെന്നും മന്ത്രി പറഞ്ഞു. എല്ലാവരെയും സ്‌നേഹത്തോടെ ചേർത്തുപിടിക്കുന്നതായി മന്ത്രിയും, എല്ലാ വിജയികളും ഭാവിയിൽ മികച്ച ജനസേവകരായിരിക്കട്ടെയെന്നും മന്ത്രി ആശംസകൾ നേർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News