
എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ ഫ്ലക്സ് സ്ഥാപിച്ചവരെ വിമർശിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. സുകുമാരൻ നായരുടെ നിലപാടുകളിൽ രാഷ്ട്രീയമില്ലെന്നും, സർക്കാരും എൻഎസ്എസുമായി സംസാരിക്കുന്നതിൽ എന്താണ് തെറ്റെന്നും കെ ബി ഗണേഷ്കുമാര്‍ ചോദിച്ചു.
സര്‍ക്കാരിനെ ഇപ്പോള്‍ സുകുമാരൻ നായര്‍ അഭിനന്ദിക്കുന്നതില്‍ എങ്ങനെയാണ് തെറ്റ് കണ്ടെത്തുകയെന്നും. സെക്രട്ടറിക്ക് പിന്നിൽ പാറപോലെ ഉറച്ച് നിൽക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
Also Read: എൻഎസ്എസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം; സുകുമാരൻ നായരെ നേരിൽ കാണുമെന്ന് അടൂർ പ്രകാശ്
ആഗോള അയ്യപ്പ സംഗമത്തെയും എൽഡിഎഫ് സർക്കാരിനെയും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അനുകൂലിക്കുകയും. ആഗോള അയ്യപ്പ സംഗമം ബഹിഷ്കരിച്ച കോൺഗ്രസ് നടപടിയെ നിശിതമായി വിമർശിക്കുകയും ചെയ്തിരുന്നു. കോൺഗ്രസ്സും ബിജെപിയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ് സംഗമം ബഹിഷ്കരിച്ചതെന്നും സുകുമാരൻ നായർ ആരോപിച്ചിരുന്നു.
എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ നിലപാടിനെതിരെ സൈബര്‍ ആക്രമണവും ചെറിയ ചില പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രസ്താവന.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

