ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് ചരിത്ര നേട്ടം: ‘ഇപ്പോള്‍ നമ്മള്‍ നേടിയില്ലെങ്കില്‍ പിന്നെ എപ്പോഴാ’ ! അഭിനന്ദനമറിയിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍

കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം ( ഓപ്പറേറ്റിംഗ് റവന്യു ) കൈവരിച്ചതില്‍ അഭിനന്ദനം അറിയിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍.

ഇപ്പോള്‍ നമ്മള്‍ നേടിയില്ലെങ്കില്‍ പിന്നെ എപ്പോഴാണെന്നും എന്റെ പ്രിയപ്പെട്ട ജീവനക്കാര്‍ക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജീവനക്കാര്‍ക്കും അദ്ദേഹം അഭനന്ദനങ്ങള്‍ അറിയിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Also Read : ‘ചുമ്മാ സ്‌ക്രീനിൽ കിടന്ന് ചാടിയിട്ട് കാര്യമില്ല സാർ…’; ബാഗി 4 ന് ട്രോൾ മ‍ഴ, ബോക്സ് ഓഫീസിൽ കൂപ്പുകുത്തി ചിത്രം

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഇപ്പോള്‍ നമ്മള്‍ നേടിയില്ലെങ്കില്‍ പിന്നെ എപ്പോഴാ…..
എന്റെ പ്രിയപ്പെട്ട ജീവനക്കാര്‍ക്ക് നന്ദി, അഭിനന്ദനങ്ങള്‍…..
……………………………………………………………………………….
ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് ചരിത്ര നേട്ടം : 10.19 കോടി രൂപ
കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (KSRTC) ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം ( ഓപ്പറേറ്റിംഗ് റവന്യു ) കൈവരിച്ചു. 2025 സെപ്റ്റംബര്‍ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ ?10.19 കോടി കെഎസ്ആര്‍ടിസി നേടിയത്.
മുന്‍പ് 2024 ഡിസംബര്‍ 23 ന് ശബരിമല സീസണില്‍ നേടിയ ഓപ്പറേറ്റിംഗ് റവന്യു ആയ 9.22 കോടി രൂപ എന്ന നേട്ടത്തെ ആണ് ഇപ്പോള്‍ മറികടന്നത്. 14.09.2024 ലെ ഓണം സമയത്ത് നേടിയ ഏറ്റവും കൂടിയ വരുമാനമായ 8.29 കോടി രൂപയായിരുന്നു ഇതുവരെ ഓണക്കാല സര്‍വ്വകാല റെക്കോഡ്. 4607 ബസ്സുകള്‍ ആണ് ഓപ്പറേറ്റ് ചെയ്ത് വരുമാനം ലഭ്യമാക്കിയത്. ഇത് മുന്‍ റെക്കോഡ് വരുമാനം നേടിയ 23.12.2024 ല്‍ 4567 ആയിരുന്നു.
KSRTC CMD മുതല്‍ മുഴുവന്‍ ജീവനക്കാരുടെയും ഒരുമിച്ചുള്ള അക്ഷീണ പരിശ്രമമാണ് പലപ്പോഴും അപ്രാപ്യമെന്ന് കരുതിയിരുന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാനായത്.
പുതിയ ബസുകളുടെ വരവും, ഡിജിറ്റല്‍ പേയ്‌മെന്റ്, ട്രാവല്‍ കാര്‍ഡ്, ചലോ ആപ്പ് തുടങ്ങി KSRTCയില്‍ കൊണ്ടുവന്ന നിരവധി മാറ്റങ്ങളും സേവനങ്ങളില്‍ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്…
കെഎസ്ആര്‍ടിസിയുടെ അഭിമാനകരമായ ഈ നേട്ടത്തിനായി, ഓരോ ഘട്ടത്തിലും അകമഴിഞ്ഞ പിന്തുണ നല്‍കിയ ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍, ബഹു ധനകാര്യ മന്ത്രി, സമര്‍പ്പിതമായി പ്രവര്‍ത്തിച്ച മുഴുവന്‍ ജീവനക്കാര്‍, കെഎസ്ആര്‍ടിസിയോട് വിശ്വാസ്യത പുലര്‍ത്തിയ യാത്രക്കാര്‍ , എല്ലാ പ്രവര്‍ത്തനങ്ങളിലും നേതൃത്വം നല്‍കിയ കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ.PS പ്രമോജ് ശങ്കര്‍ IOFS തുടങ്ങി ഈ കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ മുഴുവന്‍ പേരോടുള്ള നന്ദിയും സന്തോഷവും ഈ വേളയില്‍ പങ്കുവയ്ക്കുന്നു..
നിങ്ങളുടെ സ്വന്തം
കെ ബി ഗണേഷ് കുമാര്‍
ഗതാഗത വകുപ്പ് മന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News