
ചക്ക് ചക്ക് എന്ന് പറയുമ്പോൾ കോൺഗ്രസ് കൊക്ക് കൊക്ക് എന്ന് പറയുന്നുവെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനങ്ങളുടെ സാമ്പത്തിക ഞെരുക്കത്തെ കുറിച്ചുള്ള ചർച്ചയിൽ തെലങ്കാനയിലെയും കർണാടകയിലെയും കോൺഗ്രസ് മന്ത്രിമാർ സെമിനാറിൽ പങ്കെടുക്കാൻ എത്തേണ്ടതായിരുന്നു. എന്നാൽ കേരളത്തിലെ കോൺഗസ് അവരെ വിലക്കുകയാണ് എന്നും മന്ത്രി പറഞ്ഞു.
ഒരു അക്കാദമിക് ചർച്ചയ്ക്ക് പോലും കോൺഗ്രസ് നേതാക്കളെ വിലക്കുന്നു. ഫിസ്കൽ ഫെഡറലിസവുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് പോലും കോൺഗ്രസ് നേതാക്കൾ എത്തുന്നതിനെ തടയുന്നു. കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ വന്നല്ലോ. മണി ശങ്കർ അയ്യർ എന്താ പറഞ്ഞത്, ഫറുഖ് അബ്ദുള്ള എന്താ പറഞ്ഞത്. ഇന്ത്യയിൽ മതന്യൂനപക്ഷത്തിന് സാഹോദര്യത്തോടെ ജീവിക്കാൻ കഴിയുന്ന ഇടം കേരളമാണ് എന്നാണ് പറഞ്ഞത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇവിടെ വന്നു വെറുതെ ബഹളം വയ്ക്കാൻ അല്ലല്ലോ ജനം അയച്ചത്. ആരോഗ്യമന്ത്രിയുടെ വീട്ടിൽ ആളില്ലാത്തപ്പോൾ വാതിൽ പൊളിച്ചു കയറുക എന്നത് എന്ത് രാഷ്ട്രീയമാണ്. ഇതെല്ലം ജനങ്ങൾ ഇതെല്ലാം മനസ്സിലാക്കും എന്നും മന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


