‘ചെയ്യാവുന്ന കാര്യങ്ങളെ എൽ ഡി എഫ് സർക്കാർ പറയാറുള്ളൂ’: മന്ത്രി കെ എൻ ബാലഗോപാൽ

K N Balagopal on ldf government

ചെയ്യാവുന്ന കാര്യങ്ങളെ എൽ ഡി എഫ് സർക്കാർ പറയാറുള്ളൂവെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. അതനുസരിച്ചാണ് ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചത്. ഡി എ ഡി ആർ കുടിശ്ശിക തീർക്കുന്ന നടപടി സ്വീകരിച്ചത് എന്നും മന്ത്രി സഭയിൽ പറഞ്ഞു. ജനങ്ങൾ ഇതെല്ലാം മനസ്സിലാക്കുന്നുണ്ട്. ദൗർഭാഗ്യവശാൽ പ്രതിപക്ഷവും ബിജെപിയും എതിർക്കുന്നു. ഇത്രയും ബുദ്ധിമുട്ടിക്കുന്ന ഒരു കാലം കേരളത്തെ സംബന്ധിച്ചിടത്തോളം ഉണ്ടായിട്ടില്ല എന്നും മന്ത്രി വ്യക്തമാക്കി.

Also read: വലിയങ്ങാടി അപകടം; മരിച്ച വ്യക്തികളുടെ കുടുംബങ്ങൾക്ക് മേയർ ഫണ്ടിൽ നിന്ന് അടിയന്തര സഹായമായി ഒരു ലക്ഷം രൂപയും പരിക്കേറ്റയാൾക്ക് 50,000 രൂപയും അനുവദിക്കും : മേയർ ഒ സദാശിവൻ

അതേസമയം, ഒരു ജനകീയ പ്രശ്നം പോലും ഉയർത്താൻ കഴിയാത്ത പ്രതിപക്ഷത്തിന്റെ പാപ്പരത്തമാണ് സഭയുടെ നടുത്തളത്തിലെ ബാനർ രാഷ്ട്രീയത്തിലൂടെ വെളിവാകുന്നത് എന്ന് മന്ത്രി എം ബി രാജേഷ്. സഭയുടെ വെല്ലിൽ ഇറങ്ങി പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ ആഴക്കിണറ്റിലേക്ക് വലിച്ചെറിയുമെന്നും, നിരായുദ്ധരായ ഒരു കൂട്ടമായിട്ടായിരിക്കും ഈ സഭ കഴിയുമ്പോൾ പ്രതിപക്ഷം പുറത്തേക്ക് പോകേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിനെതിരെ ഒരു അവിശ്വാസ പ്രമേയം പോലും കൊണ്ടുവരാൻ ധൈര്യമില്ലാത്തത് പ്രതിപക്ഷത്തിന് സ്വന്തം നിലപാടുകളിൽ വിശ്വാസമില്ലാത്തതുകൊണ്ടാണെന്നും മന്ത്രി എം ബി രാജേഷ് കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News