
കെഎസ്ആർടിസിയുടെ പുതിയ വണ്ടികൾ കാണുമ്പോൾ മറ്റ് സംസ്ഥാനങ്ങൾ അസൂയയാണെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. അസൂയയുടെ പേരിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞുവെച്ചപ്പോൾ ശക്തമായ തിരിച്ചടി നൽകിയെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയുടെ പുതിയ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ഈ അനുഭവങ്ങൾ പങ്കുവെച്ചത്.
വോൾവോയുടെ ഏറ്റവും ലേറ്റസ്റ്റ് മോഡലിലുള്ള സ്ലീപ്പർ ബസ് വാങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പോർട്ട് കോർപ്പറേഷൻ കെഎസ്ആർടിസി ആണ്. നമ്മുടെ വണ്ടി കാണുമ്പോൾ മറ്റ് സംസ്ഥാനങ്ങൾക്ക് അസൂയയാണ്. പുതിയ വണ്ടികൾ കണ്ടപ്പോൾ ഉണ്ടായ കുശുമ്പാണ് പ്രശ്നങ്ങൾക്ക് കാരണമായത്. പുതിയ ബസ് കണ്ടപ്പോൾ ചിലർ അത് പ്രൈവറ്റ് ബസ് ആണെന്ന് വിചാരിച്ചു എന്നും മന്ത്രി പറഞ്ഞു.
കൊട്ടാരക്കരയിൽ നിന്ന് പോയ ഒരു കെഎസ്ആർടിസി വണ്ടി അവിടുത്തെ ട്രാൻസ്പോർട്ട് അധികൃതർ പിടിച്ചെടുക്കുകയും കണ്ടക്ടറെ തടഞ്ഞുവെക്കുകയും ചെയ്തു. “നമ്മുടെ വണ്ടി കണ്ടപ്പോൾ പ്രൈവറ്റ് ബസ് ആണെന്ന് വിചാരിച്ചു. വണ്ടി വിട്ടുകൊടുക്കാൻ അധികൃതർ ആദ്യം തയ്യാറായില്ല. അവരുടെ മന്ത്രി ഇടപെട്ടപ്പോഴും വണ്ടി തടഞ്ഞുവെച്ചു. തൊട്ടുപിന്നാലെ ഇവിടെ നിന്ന് കോഴിക്കോട് റൂട്ടിലുള്ള അവരുടെ വണ്ടി പിടിച്ചെടുത്തു. അതിന് ശേഷമാണ് അവർ വണ്ടി വിട്ട് നൽകിയത് എന്നും മന്ത്രി വിവരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

