
സത്യം പറയുന്നവരുടെ കണ്ണ് കുത്തിപ്പൊട്ടിക്കുകയാണ് ഇപ്പോഴത്തെ കോൺഗ്രസ് രീതിയെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ. തലച്ചിറ അസീസിനെ കോൺഗ്രസ് പുറത്താക്കിയത് സത്യം പറഞ്ഞതിനാണ്. കോൺഗ്രസിൽ ഇപ്പോൾ സത്യം പറയാൻ പാടില്ല എന്നും മന്ത്രി പരിഹസിച്ചു.
സന്തോഷത്തോടെ അസീസിനെ കേരള കോൺഗ്രസ് ബി യിലേക്ക് സ്വാഗതം ചെയ്യുന്നു. അസീസിന് സംസ്ഥാന തലത്തിൽ സ്ഥാനം നൽകുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. വെട്ടിക്കവലയിൽ വൻ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് ജയിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ തലച്ചിറ അസീസ് കേരള കോൺഗ്രസ് ബിയിൽ ചേർന്നു. പാർട്ടി ചെയർമാൻ മന്ത്രി കെ.ബി ഗണേഷ് കുമാർ നേരിട്ട് എത്തി മെമ്പർഷിപ്പ് നൽകി. ഗണേഷ് കുമാറിനെ പുകഴ്ത്തി റോഡ് ഉദ്ഘടന പരിപാടിയിൽ സംസാരിച്ചിരുന്നു. ഗണേഷ് കുമാർ കായ്ഫലമുള്ള മരമെന്നായിരുന്നു അസീസിൻ്റെ പ്രസംഗം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


