പോറ്റിയെ മറന്നോ കോൺ​ഗ്രസേ? ; സ്വർണക്കൊള്ള ആരോപണം വീണ്ടും ഉയർത്താൻ കോൺ​ഗ്രസിനെ വെല്ലുവിളിച്ച് മന്ത്രി എംബി രാജേഷ്

mb rajesh,

സ്വർണക്കൊള്ള പുറത്ത് വന്ന ആ​ദ്യഘട്ടത്തിൽ അതിനെ ഇടത്പക്ഷത്തിന് നേരെ തിരിച്ച് ആഘോഷിച്ചവരാണ് കോൺ​ഗ്രസുകാർ. എന്നാൽ കൂടുതൽ തെളിവുകൾ പുറത്ത് വന്നതോടെ കോൺ​​ഗ്രസിലെ പല നേതാക്കൾക്കും അതിൽ നേരിട്ട് പങ്കുണ്ടെന്ന് വന്നതോടെ പത്തി മടക്കി മാളത്തിൽ ഒളിച്ചിരിക്കുകയാണ് കോൺ​ഗ്രസ് നേതൃത്വം. പോറ്റിയെ കേറ്റിയ പാട്ടുൾപ്പെടെ നിർത്താതെ പാടി നടന്നവർക്ക് ഇപ്പോൾ പാട്ടും വേണ്ട പോറ്റിയെയും വേണ്ട.

മൗന വൃതത്തിൽ തുടരുന്ന കോൺ​ഗ്രസുകാരോട് വീണ്ടും പോറ്റി വിഷയം എടുത്തിടാൻ വെല്ലുവിളിച്ചിരിക്കുകയാണ് മന്ത്രി എം ബി രാജേഷ്. ധൈര്യമുണ്ടെങ്കിൽ വീണ്ടും ആ വിഷയം ചർച്ച ചെയ്യണം. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ കയറിയത് 2004-ലാണ് കെ സി വേണു​ഗോപാലായിരുന്നു അന്നത്തെ ദേവസ്വം മന്ത്രി എന്നും എം ബി രാജേഷ് പറഞ്ഞു.

Also read : ജനാധിപത്യ മഹിളാ അസോസിയേഷൻ: സി.എസ്. സുജാത സെക്രട്ടറിയായി തുടരും; കെ.എസ്. സലീഖ പ്രസിഡന്റ്

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ സുരക്ഷയുള്ള രാഷ്ട്രീയ നേതാവ് സോണിയ ​ഗാന്ധിയുടെ വസതിയിൽ പോറ്റി കയറി എന്ന് പുറത്ത് വന്നതോടെ കോൺ​ഗ്രസുകാർക്ക് ഉത്തരം മുട്ടി. അന്വേഷിക്കുന്ന എസ്ഐടിക്കെതിരെപ്പോലും ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് ഹൈക്കോടതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News