പ്രതിപക്ഷ നേതാവ് ഗാന്ധാരിയെപ്പോലെ സ്വയം കണ്ണുകെട്ടി അംഗങ്ങളുടെ തെറ്റായ പ്രവർത്തികളെ ന്യായീകരിക്കുകയാണെന്ന് മന്ത്രി എംബി രാജേഷ്

mb rajesh

നിയമ സഭയിൽ രണ്ട് പ്രതിപക്ഷ അംഗങ്ങൾ ചാടിക്കയറി പ്രതിഷേധിച്ചതിനെ അപലപിച്ച് മന്ത്രി എംബി രാജേഷ്. അതിലൊരാൾ നിയമജ്ഞനാണെന്ന് അവകാശപ്പെടുന്നുണ്ടെന്നും ഇവർ ഇത്തരം ചാട്ടം ഹൈജമ്പിനായി പരിശീലിച്ചിരുന്നെങ്കിൽ നാടിന് ഉപകാരപ്പെട്ടേനെ എന്ന് പരിഹാസരൂപേണ അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് ഗാന്ധാരിയെപ്പോലെ സ്വയം കണ്ണുകെട്ടി മറ്റ് പ്രതിപക്ഷ അംഗങ്ങളുടെ തെറ്റായ പ്രവർത്തികളെ ന്യായീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 25 വർഷത്തെ പാർലമെന്ററി പരിചയമുണ്ടായിട്ടും ഇത്തരം പെരുമാറ്റങ്ങളെ ന്യായീകരിക്കുന്നത് അദ്ദേഹത്തെ “ഇരട്ടത്താപ്പിന്റെ നേതാവ്” ആക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിബിജി റാംജി ബില്ല് പാസാക്കിയ ശേഷം പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ചായ കുടിച്ചു എന്ന് പറയുന്നത് എങ്ങനെയാണ് ആക്ഷേപമാകുന്നത്. സഭയിൽ നടന്ന കാര്യങ്ങളെ ന്യായീകരിക്കുന്ന പ്രതിപക്ഷ നേതാവ് വിദ്യാഭ്യാസ മന്ത്രിക്കെതിരെ സഭയ്ക്ക് പുറത്ത് നടത്തിയ വാക്കുകൾ ഇവിടെ ഉദ്ധരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Also read : എൻഎച്ഛ്എഐ കലൻഡറിൽ മികച്ച റോഡുകളുടെ പട്ടികയിൽ തലപ്പാടി – ചെങ്കള റോഡ്!

താനടക്കമുള്ള മന്ത്രിമാർ പാർലമെന്ററി അല്ലാത്തതോ ഉചിതമല്ലാത്തതോ ആയ ഒരു വാക്കുപോലും ഉപയോഗിച്ചിട്ടില്ല. അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കിൽ പരിശോധിക്കാമെന്നും തങ്ങളെ ശാസിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ചുരുക്കത്തിൽ പ്രതിപക്ഷത്തിന്റെ സഭയിലെ പെരുമാറ്റത്തെയും അതിനെ പ്രതിപക്ഷ നേതാവ് പിന്തുണയ്ക്കുന്നതിനെയും ഇരട്ടത്താപ്പ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News