എന്ത് ധിക്കാരവും തോന്നിവാസവും ചെയ്യാമെന്ന നിലയിലേക്ക് കോൺഗ്രസ് എത്തി; മന്ത്രിക്കെതിരായ ആക്രമണത്തിനെതിരെ കേരളം ഒറ്റക്കെട്ടായി അണിനിരക്കണം: മന്ത്രി എംബി ​രാജേഷ്

mb rajesh

എന്ത് ധിക്കാരവും തോന്നിവാസവും കേരളത്തിൽ ചെയ്യാമെന്ന നിലയിലേക്ക് കോൺഗ്രസ് എത്തിയെന്നും തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് പരാജയഭീതി കോൺഗ്രസിനെ ഭ്രാന്ത് പിടിപ്പിച്ച നിരയിലേക്ക് എത്തിച്ചുവെന്നും മന്ത്രി എംബി ​രാജേഷ്. കേരളത്തിലെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു വനിതാ മന്ത്രിയെ ആക്രമിക്കുന്നത്. മന്ത്രിയുടെ വീടിനു മുന്നിൽ ദിവസങ്ങൾക്ക് മുമ്പ് റീത്തുവച്ചു. വീണ്ടും മന്ത്രിയുടെ വീടിനുമുന്നിൽ റീത്ത് വയ്ക്കുമെന്ന് അന്ന് കോൺഗ്രസ് സംഘടനകൾ പ്രഖ്യാപിച്ചു. മന്ത്രിയെ അപായപ്പെടുത്താൻ ഉള്ള നീക്കമാണ് ഇന്ന് നടന്നതെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.

പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡണ്ടും മന്ത്രിക്കെതിരായ ആക്രമണത്തെ ന്യായീകരിക്കുന്നു. ആരുടെ പ്രേരണയിലാണ് ഇത്തരം ആക്രമണങ്ങൾ നടന്നതെന്ന് ഇതിലൂടെ വ്യക്തമാകുകയാണ്. മന്ത്രിയെ ആക്രമിച്ചവരെ തള്ളിപ്പറയാൻ കഴിയാത്തത്, നേതാക്കൾ പറഞ്ഞു വിട്ടവരാണ് ആക്രമികൾ എന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

Also read: ആരോഗ്യമന്ത്രിക്കെതിരെ നടത്തുന്ന ആക്രമണത്തെ സമരമായി കാണാനാവില്ല: മന്ത്രി വി എൻ വാസവൻ

പൊതുപരിപാടിയിൽ പ്രതിഷേധിച്ച ശേഷം, റെയിൽവേ സ്റ്റേഷനിൽ വച്ച് ആക്രമിക്കുകയായിരുന്നു. മന്ത്രിക്കെതിരായി ആക്രമണത്തിനെതിരെ കേരളം ഒറ്റക്കെട്ടായി അണിനിരക്കണമെന്നും മന്ത്രി എംബി ​രാജേഷ് പറഞ്ഞു. കണ്ണൂർ റെയിൽ വെ സ്റ്റേഷനിൽ വച്ച് ഒരു കൂട്ടം കെഎസ്‍യു ക്രിമിനൽ സംഘം ആ​രോ​​ഗ്യ മന്ത്രിയെ ആക്രമിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News