
തിരുവോണം അടുത്തതോടെ സംസ്ഥാനം ഒന്നാകെ ഉത്സവലഹരിയിലാണ്. നാളെ സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. ഇതിനിടെ ഓണാഘോഷവുമായി ബന്ധപ്പെട്ട് രസകരമായ ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രി ശിവന്‍കുട്ടിക്കൊപ്പം വടം വലിക്കുന്ന റീലാണ് തന്റെ ഫേസ്ബുക്കില്‍ മന്ത്രി മുഹമ്മദ് റിയാസ് പങ്കുവെച്ചത്. ‘ശിവന്‍കുട്ടി അണ്ണനൊപ്പം ഒരു വടംവലി’ എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി വിഡിയോ പങ്കുവെച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…
ശിവൻകുട്ടി അണ്ണനൊപ്പം ഒരു വടംവലി ❤️
നാളെ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. ഈ മാസം 3 മുതൽ 9 വരെയാണ് സംസ്ഥാന സർക്കാറിന്‍റെ ഓണാഘോഷ പരിപാടി നടക്കുന്നത്. സംസ്ഥാന സർക്കാറിന്‍റെ ഓണം വാരാഘോഷത്തിന്റെ ഒരുക്കങ്ങൾ അവസാനഘടത്തിലാണ്. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് നാളെ മുതൽ 9 വരെ നടക്കുന്ന ഓണാഘോഷ പരിപാടിയിൽ നിരവധി കാലകാരൻമാർ പങ്കെടുക്കും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

