‘രോഗബാധ അവരുടെ രാഷ്ട്രീയ വീര്യത്തെ തളർത്തിയില്ല; വിടപറഞ്ഞത് എല്ലാ വിഷയങ്ങളിലും സൗമ്യതയോടെ ഇടപെട്ട മാതൃകാ ജനപ്രതിനിധി’: മന്ത്രി പി എ മുഹമ്മദ് റിയാസ്

pa muhammed riyas + kanathil jameela

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി മന്ത്രി പി എ മുഹമ്മദ് റിയാസ്. അസുഖബാധിത ആയിരുന്നിട്ടും നിയമസഭയിൽ എത്തി പ്രസംഗിച്ച ശക്തയായ വ്യക്തിയായിരുന്നു അവരെന്ന് മന്ത്രി അനുസ്മരിച്ചു. ചികിത്സയിൽ ആയിരുന്ന സമയത്തും കൊയിലാണ്ടിയിലെ കാര്യങ്ങൾ ഫോണിൽ വിളിച്ച് പറയാറുണ്ടായിരുന്നു. എല്ലാ വിഷയങ്ങളിലും സൗമ്യതയോടെ ഇടപെടുന്ന രീതിയായിരുന്നു കാനത്തിൽ ജമീലക്ക്.

വളരെ ചെറുപ്പത്തിൽ തന്നെ അവർ രാഷ്ട്രീയത്തിൽ സജീവമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, രണ്ടു തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, എംഎൽഎ എന്നീ നിലകളിൽ പ്രവർത്തിച്ചതിന് പുറമെ, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്റെ നേതൃത്വത്തിലും അവർ സേവനമനുഷ്ഠിച്ചു.

ALSO READ; ‘നഷ്ടമായത് സൗമ്യമായ ഇടപെടൽ മുഖമുദ്രയാക്കിയ നേതാവിനെ’; കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി എം വി ഗോവിന്ദൻ മാസ്റ്റർ

അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന ഘട്ടത്തിൽ പോലും, ഫോണിൽ വിളിച്ച് കൊയിലാണ്ടി മണ്ഡലത്തിലെ കാര്യങ്ങൾ ഓരോന്നോരോന്നായി ശ്രദ്ധയിൽപ്പെടുത്താറുണ്ടായിരുന്നു എന്നും മന്ത്രി ഓർത്തെടുത്തു. ജനങ്ങളോട് വളരെ വിനയത്തോടും സൗമ്യതയോടും കൂടി ഇടപഴകുന്ന രീതിയാണ് കാനത്തിൽ ജമീലക്ക് ഉണ്ടായിരുന്നത്. ഒരു ജനപ്രതിനിധി എങ്ങനെയാണ് പ്രവർത്തിക്കേണ്ടത് എന്നതിന്റെ മാതൃകയാണ് കാനത്തിൽ ജമീലയെന്നും, അവരുടെ പെട്ടെന്നുള്ള വിയോഗം ആരും പ്രതീക്ഷിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News