‘കേരളത്തിന് അനുവദിച്ച കേന്ദ്ര ടൂറിസം പദ്ധതികള്‍ക്ക് നന്ദി അറിയിച്ചു’; കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രിയെ സന്ദര്‍ശിച്ച് മന്ത്രി മുഹമ്മദ് റിയാസ്

P A Muhammad Riyas

കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷിഖാവത്തിനെ ദില്ലിയില്‍ സന്ദര്‍ശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ടൂറിസം വകുപ്പ് സെക്രട്ടറി ബിജു ഐഎഎസ്, ടൂറിസം ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍ ഐഎഎസ് എന്നിവരും കൂടെ ഉണ്ടായിരുന്നുവെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷിഖാവത്തിനോട്, കേരളത്തിന് അനുവദിച്ച കേന്ദ്ര ടൂറിസം പദ്ധതികള്‍ക്ക് നന്ദി അറിയിച്ചുവെന്നും പുതിയ പദ്ധതികളുടെ പ്രൊപ്പോസല്‍ സമര്‍പ്പിച്ചുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഡിസംബര്‍ മാസത്തില്‍ നടക്കുന്ന കേരളത്തിലെ ടൂറിസം പരിപാടിയിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

Also Read : ‘കൊല്ലാം പക്ഷേ തോൽപ്പിക്കാനാകില്ല, ലോകത്തെവിടെയായാലും നീ അനീതിക്കെതിരെ ശബ്ദമുയർത്തുന്നവനാണെങ്കിൽ എന്റെ സഖാവാണ്…’; ഇന്ന് ചെഗുവേരയുടെ 58 ആം രക്തസാക്ഷിത്വ ദിനം

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷിഖാവത്തിനെ ഡൽഹിയിൽ സന്ദർശിച്ചു. ടൂറിസം വകുപ്പ് സെക്രട്ടറി ബിജു ഐഎഎസ്, ടൂറിസം ഡയറക്ടർ ശിഖാ സുരേന്ദ്രൻ ഐഎഎസ് എന്നിവരും കൂടെ ഉണ്ടായിരുന്നു.

കേരളത്തിന് അനുവദിച്ച കേന്ദ്ര ടൂറിസം പദ്ധതികൾക്ക് നന്ദി അറിയിച്ചു. പുതിയ പദ്ധതികളുടെ പ്രൊപ്പോസൽ അദ്ദേഹത്തിന് സമർപ്പിച്ചു.

ഡിസംബർ മാസത്തിൽ നടക്കുന്ന കേരളത്തിലെ ടൂറിസം പരിപാടിയിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News