
ആയുർവേദത്തെ ആധുനിക വൈദ്യശാസ്ത്രവുമായി സമന്വയിപ്പിച്ച് സംസ്ഥാനത്തെ സമ്പൂർണ്ണ ആരോഗ്യ ടൂറിസം കേന്ദ്രമായി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കൊച്ചിയിൽ നടക്കുന്ന ഗ്ലോബൽ ആയുർവേദ സമ്മിറ്റിന്‍റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഫറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
കോൺഫറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ ആഭിമുഖ്യത്തിലാണ് 30, 31 തീയതികളിലായി കൊച്ചിയിൽ ആഗോള ആയുർവേദ ഉച്ചകോടി നടത്തുന്നത്. ടൂറിസം മേഖലക്ക് പിന്നാലെ, ആയുർവേദ ചികിത്സാ രംഗത്തും കേരളത്തെ ലോകത്തിന്റെ മുൻനിരയിലെത്തിക്കാൻ സർക്കാർ നടപടികൾ ഊർജിതമാക്കിയതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
കേരളത്തിന്റെ തനത് ചികിത്സാ രീതിയായ ആയുർവേദത്തെ ആധുനിക വൈദ്യശാസ്ത്രവുമായി സമന്വയിപ്പിച്ച് സംസ്ഥാനത്തെ സമ്പൂർണ്ണ ആരോഗ്യ ടൂറിസം കേന്ദ്രമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ആയുർവേദ ചികിത്സാരംഗത്ത് കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് ഓൺലൈനിലൂടെ ചടങ്ങിൽ പങ്കെടുത്ത കേന്ദ്ര ആയുഷ് സഹമന്ത്രി പ്രതാപ്റാവു ജാദവ് പറഞ്ഞു. സിഐഐ കേരള ചാപ്റ്റർ, ആയുഷ് മന്ത്രാലയം, കേരള സർക്കാർ എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ 16 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

