
കേരളത്തിൻ്റെ പുതുതലമുറയ്ക്ക് പവർകട്ട് എന്താണെന്നറിയില്ലെന്ന് മന്ത്രി പി രാജീവ്. പവർക്കട്ടും ലോഡ് ഷെഡ്ഡിങ് എന്നീ പദങ്ങൾ കേരളത്തിൻ്റെ ഡിഷ്ണറിയിൽ നിന്ന് അപ്രത്യക്ഷ്യമായെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം കേരളത്തിലെ വികസനത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞത്.
ചിലർ കഴിഞ്ഞ 10 കൊല്ലമായി ഇരുട്ടിൽ തന്നെയാണെന്ന് പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. അവരെ വെളിച്ചത്തിലേക്ക് നയിക്കാനുള്ള അസാധാരണ ശേഷി കൈയ്യിലില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉള്ളത് പറഞ്ഞാൽ ചിലർക്ക് തുള്ളൽ വരും. അതാണ് പ്രതിപക്ഷത്ത് നിന്നുണ്ടാകുന്ന അശരീരികളെന്നും കേരളത്തിന് നിരവധി അംഗീകാരങ്ങൾ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: മഹാരാഷ്ട്രയിൽ വിമാനാപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു
കേരള വിരുദ്ധർക്ക് ഇത് അംഗീകരിക്കാനാകില്ല. യുഡിഎഫ് എന്ന് കേരളം ഭരിച്ചാലും തമ്മിലടി മാത്രമാണുള്ളത്. കേരളത്തിൽ യുഡിഎഫ് കാലത്ത് വികസനം ഉണ്ടാകില്ല. വയനാട് തുരങ്ക പാതയെ പ്രതിപക്ഷം എതിർത്തില്ലേയെന്നും നമ്മൾ കെ റെയിൽ പറഞ്ഞപ്പോൾ യുഡിഎഫ് എതിർത്തുവെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി പ്രഖ്യാപിച്ചപ്പോൾ പ്രതിപക്ഷ നേതാവ് സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

