
പുൽപ്പള്ളിയിലെ കോൺഗ്രസ് ബിജെപി കൂട്ടുകെട്ടിനെക്കുറിച്ച് പ്രതികരിച്ച് മന്ത്രി പി രാജീവ്. മറ്റത്തൂരിൽ സംഭവിച്ചത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിക്കുന്നതാണ് കുമരകത്തിന് പിന്നാലെ പുൽപ്പള്ളിയിലും കോൺഗ്രസ് ബിജെപിയുമായി ഉണ്ടാക്കിയിരിക്കുന്ന ഈ പ്രത്യക്ഷ ബാന്ധവമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു.
പണ്ട് ഒരേസമയം ആർ എസ് എസിലും കോൺഗ്രസിലും മെമ്പർഷിപ്പ് എടുക്കാൻ സാധിക്കുമെന്ന തീരുമാനം കോൺഗ്രസ് കൈക്കൊണ്ടിരുന്നു. ഇപ്പോഴത് പുതുക്കി ബിജെപിയിലും കോൺഗ്രസിലും ഒരേസമയം മെമ്പർഷിപ്പ് എടുക്കാം എന്ന നിലയിലേക്ക് മാറി എന്നാണ് തോന്നുന്നതെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, കോൺഗ്രസിന്റെ പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ബിജെപി സഖ്യത്തെക്കുറിച്ച് സംസാരിച്ചതും ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് നേതാക്കൾ പറഞ്ഞതുമെന്നുള്ള വെളിപ്പെടുത്തല്‍ നടത്തിയ എംടി കരുണാകരനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ കഴിഞ്ഞ ദിവസം പുറത്താക്കി. ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ മണ്ഡലം പ്രസിൻ്റിനെ ഉൾപ്പെടെ സംരക്ഷിച്ചു കൊണ്ടാണ് കോൺഗ്രസിന്റെ തീരുമാനം വന്നത്. യു ഡി എഫിന്റെ പുൽപ്പള്ളി പഞ്ചായത്ത് അംഗവും ആദിവാസി കോൺഗ്രസ് സംഘടനയുടെ ജില്ലാ നേതാവുമാണ് എം ടി കരുണാകരൻ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

