ശബരിമല സ്വര്‍ണ മോഷണം: ‘അന്വേഷണം ശരിയായ ദിശയില്‍’; മന്ത്രി പി രാജീവ്

p rajeev

ശബരിമല സ്വര്‍ണ മോഷണ കേസിലെ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്ന് മന്ത്രി പി രാജീവ്. അന്വേഷണം ശരിയായ ദിശയിലാണെന്ന് ഹൈക്കോടതി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു സമ്മർദ്ദവും എസ് ഐ ടിക്ക് മുന്നിലില്ല. തുടക്കം തൊട്ടുള്ള കാര്യങ്ങളിൽ എസ്ഐടിയുടെ പരിശോധന വരുന്നു എന്നാണ് മനസ്സിലാക്കുന്നതെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

അന്വേഷണം വഴിതെറ്റിക്കുന്നതിനെതിരായി ശക്തമായ താക്കീതാണ് കോടതി നൽകിയത്. കട്ടവനും കട്ട മുതൽ വാങ്ങിയവനും ഒത്താശ ചെയ്തവനും ഒരേ ഫ്രെയിമിൽ വന്നു. ബെല്ലാരി എന്ന സ്ഥലത്തിൻ്റെ പ്രത്യേകതയും ചർച്ച ചെയ്യുന്നില്ലല്ലോയെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: ശബരിമല സ്വര്‍ണമോഷണം: ‘നിയമത്തിനു മുന്നിൽ എല്ലാവരും തുല്യര്‍’; ഇ പി ജയരാജൻ

മലയാളം ഭാഷ ബില്ലിനെതിരെ കർണാടക മുഖ്യമന്ത്രി സംസാരിച്ചതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പഴയ ബില്ല് നോക്കിയാണ് കർണാടക മുഖ്യമന്ത്രിയുടെ നിലപാട്. കർണാടക, തമിഴ്നാട് ന്യൂനപക്ഷങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ മലയാളം പഠിക്കാം എന്നാണ് ബില്ലില്‍ പറയുന്നത്. അവരുടെ അവകാശവും സംരക്ഷിച്ചിട്ടുണ്ടെന്ന് പറയേണ്ട ഉത്തരവാദിത്വം കോൺഗ്രസിനുണ്ട്. രണ്ട് സംസ്ഥാനവും സഹകരിച്ച് പോകണമെന്ന നിലപാടാണുള്ളത്. കേരളത്തിനെതിരെ നിലപാട് വരുമ്പോൾ കോൺഗ്രസ് നേതൃത്വം പറഞ്ഞ് മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News