വനിതാ സംരംഭക കോൺക്ലേവ് 2025′ ലോഗോ മന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു

minister p rajeev

കേരളത്തിലെ വനിതാ സംരംഭകരുടെ വളർച്ചയ്ക്ക് പുതിയ ദിശാബോധം നൽകുന്നതിനായി വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന ‘കേരള വുമൺ ഓൺട്രപ്രെണേഴ്‌സ് കോൺക്ലേവ് 2025’-ന്റെ ലോഗോ മന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു. ഈ സുപ്രധാന സംഗമം ഒക്ടോബർ 13-ന് തൃശൂരിൽ വെച്ച് നടക്കും.

സംസ്ഥാനത്ത് ‘സംരംഭക വർഷം’ പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്ത സംരംഭകരിൽ 31% പേർ വനിതകളാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ (MSME) സ്ത്രീകളുടെ പങ്കാളിത്തവും വളർച്ചയും ഉറപ്പുവരുത്തുന്നതിലാണ് കോൺക്ലേവ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആയിരത്തിലധികം വനിതാ സംരംഭകർ ഇതിൽ പങ്കെടുക്കും.

Also read: ഓപ്പറേഷൻ നുംഖോർ: ഇടുക്കിയിലും പരിശോധന; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ കാർ കസ്റ്റഡിയിലെടുത്ത് കസ്റ്റംസ്

ലോകബാങ്കിന്റെ പിന്തുണയോടെ നടപ്പാക്കുന്ന റാംപ് (RAMP – Raising and Accelerating MSME Performance) പദ്ധതിയുടെ ഭാഗമായാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ MSME-കളെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ആഗോളതലത്തിൽ മത്സരക്ഷമമാക്കുകയാണ് റാംപ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

പ്രധാന ആകർഷണങ്ങൾ

സെമിനാറുകൾ : സംരംഭങ്ങൾക്ക് അടുത്ത വളർച്ച നേടുന്നതിന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ, ഇ-കൊമേഴ്‌സ്, ഡിജിറ്റലൈസേഷൻ, നിർമിത ബുദ്ധി (AI) എന്നിവയുടെ ഉപയോഗം സംബന്ധിച്ച സെമിനാറുകൾ ഉണ്ടാകും.

സംവാദ അവസരം: വ്യവസായ മേഖലയിലെ വിദഗ്ദ്ധരുമായും വിജയിച്ച വനിതാ സംരംഭകരുമായും നേരിട്ട് സംവദിക്കാൻ സാധിക്കും.

ഏകജാലക സംവിധാനം: ബാങ്കുകൾ, ഗവേഷണ സ്ഥാപനങ്ങൾ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയുമായി ബന്ധപ്പെടാനുള്ള ഏകജാലക സംവിധാനം ഇവിടെ സജ്ജമാക്കും.

പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നിലവിലുള്ളവ വികസിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് വലിയ അവസരമാണ് മന്ത്രി പി. രാജീവ് കൂട്ടിച്ചേർത്തു. കൂടുതൽ പേരെ ഉൾക്കൊള്ളുന്ന ഒരു സംരംഭകത്വ അന്തരീക്ഷം കേരളത്തിൽ കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പായിരിക്കും ഈ കോൺക്ലേവെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ് പറഞ്ഞു. വനിതാ സംരംഭകർക്ക് പുതിയ ആശയങ്ങൾ നൽകാനും, അവരുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനും, സംരംഭങ്ങൾക്ക് കൂടുതൽ വളർച്ച നേടാനും ഈ സംഗമം സഹായിക്കുമെന്ന് വ്യവസായ വാണിജ്യ ഡയറക്ടർ പി. വിഷ്ണു രാജ് ഐ.എ.എസ് അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News