‘കേരളത്തിൽ വനിതകൾക്ക് മാത്രമായി വ്യാവസായ പാർക്ക് ആരംഭിക്കും’: മന്ത്രി പി. രാജീവ്

minister p rajeev

കേരളത്തിൽ വനിതകൾക്ക് മാത്രമായി വ്യാവസായ പാർക്ക് നടപ്പിലാക്കുമെന്ന് മന്ത്രി പി. രാജീവ്. കൈരളി ടി.വി ജ്വാല അവാർഡ് ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് മന്ത്രി ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. കേരളം വികസന നേട്ടങ്ങൾ കൈവരിക്കുമ്പോഴും മാധ്യമങ്ങൾ കേരള വിരുദ്ധത കാട്ടുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വ്യവസായ രംഗത്ത് കേരളം വീണ്ടും ഒന്നാമതായെന്ന് മന്ത്രി പി.രാജീവ്. രണ്ട് തവണയാണ് ഈ കേരളം ഈ നേട്ടം കൈവരിച്ചതെന്നും മന്ത്രി പറഞ്ഞു.കേരളത്തിൽ 40 ശതമാനം സ്ത്രീ സംരംഭകരാണ്. വനിതകൾക്ക് മാത്രമായി വ്യാവസായ പാർക്ക് കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചുവെന്ന സന്തോഷ വാർത്ത കൈരളി ടി.വി ജ്വാല അവാർഡ് ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം അറിയിച്ചു.

Also read: കൈരളി ടിവി ജ്വാല അവാര്‍ഡുകള്‍ വിതരണം ചെയ്തു; മികച്ച നവാഗതസംരംഭകയ്ക്കുള്ള പുരസ്കാരം ഡോ. ലിനി ബേസിലിൻ ഏറ്റുവാങ്ങി

മാധ്യമങ്ങൾ പ്രതീതി നിർമ്മാണത്തിനകത്താണ് കേന്ദ്രീകരിക്കുന്നതെന്നും വസ്തുതകൾ എത്തിക്കാനും വിമർശനാത്മകമായി സമീപക്കാനും മാധ്യങ്ങൾക്ക് കഴിയുന്നില്ലെന്നും മന്ത്രി പി. രാജീവ് വിമർശിച്ചു.

English summary : Minister P. Rajeev says that an industrial park will be implemented in Kerala exclusively for women.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News