‘രാഹുലിന് ഒരു പാർട്ടിയും ചെയ്യാത്ത പ്രോത്സാഹനവും അംഗീകാരവുമാണ് കോൺഗ്രസ് നൽകിയത്; ഒടുവിൽ ഒരു ഗത്യന്തരവും ഇല്ലാതെയാണ് പുറത്താക്കേണ്ടി വന്നത്’; മന്ത്രി പി രാജീവ്

P RAJEEV against rahul mamkoottathil

രാഹുൽ മാങ്കൂട്ടത്തിലിന് ഒരു പാർട്ടിയും ചെയ്യാത്ത ചേർത്തുപിടിക്കലും അംഗീകാരവുമാണ് കോൺഗ്രസ് നൽകിയത് എന്ന് മന്ത്രി പി രാജീവ്.

‘ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവെക്കണം എന്നാണ് ജനങ്ങൾ ഒന്നാകെ പറയുന്നത്. ഒരു പാർട്ടിയും ചെയ്യാത്ത ചേർത്തുപിടിക്കലും അംഗീകാരവുമാണ് കോൺഗ്രസ് നൽകിയത്. നിരന്തരം പരാതികൾ വന്നിട്ടും നടപടി എടുക്കാതെ നേതൃത്വം രാഹുലിന് പദവികൾ നൽകി’.

ALSO READ: ‘കോൺഗ്രസിനുള്ളിൽ ക്രിമിനൽ മാഫിയാ സംഘം; രാഹുലിനെതിരെ ലഭിച്ച പരാതികൾ കോൺഗ്രസ് പൂ‍ഴ്ത്തി വെച്ചു’; എം വി ഗോവിന്ദൻ മാസ്റ്റർ

‘കോൺഗ്രസ് തന്നെയാണ് ഈ അവസ്ഥ സൃഷ്ടിച്ചത്. എല്ലാം പ്രാത്സാഹനവും നൽകിയത് കോൺഗ്രസ് ആണ്. എന്നിട്ട് ഇപ്പോൾ കോൺഗ്രസ് ധീരമായ നടപടി എടുത്തു എന്ന് അവർ അവകാശപ്പെടുന്നു. ഒരു ഗത്യന്തരവും ഇല്ലാതെയാണ് കോൺഗ്രസ് രാഹുലിനെ പുറത്താക്കിയതെന്ന്’ മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News