
ഗവണര്‍മാര്‍ ബില്ലുകള്‍ തടഞ്ഞുവെക്കരുതെന്ന സുപ്രീം കോടതിയുടെ സുപ്രധാന വിധിയുമായെ സ്വാഗതം ചെയ്ത് മന്ത്രി പി രാജീവ്. ഒറ്റനോട്ടത്തിൽ കേരളം ആവശ്യപ്പെട്ടതിൽ അനുകൂല വിധിയാണെന്ന് അദ്ദേഹം പറഞ്ഞു. നിയസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞു വെക്കുന്നത് ജനാധിപത്യത്തിന് എതിരാണെന്ന് എന്നായിരുന്നു കേരളം പറഞ്ഞത്. സമയബന്ധിതമായി ബില്ലുകൾ തീർക്കാത്തത് ഭരണഘടനയ്ക്ക് എതിരാണെന്നും കേരളം പറഞ്ഞിരുന്നു. സുപ്രീം കോടതി റെഫറൻസിൽ ആ ഭാഗം വ്യക്തമാണെന്ന് മന്ത്രി പറഞ്ഞു.
അനിശ്ചിതമായി ബില്ലുകൾ തടഞ്ഞു വെക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ബില്ലുകൾ എല്ലാം നിയസഭയ്ക്ക് തിരിച്ചു അയക്കണം എന്ന് പറയുന്നതും അനുകൂലം. ബില്ലുകൾ നീണ്ടു പോയി കഴിഞ്ഞാൽ സർക്കാരിന് കോടതിയെ സമീപിക്കാം എന്ന് പറയുന്നുണ്ട്.
ALSO READ: എസ്എഫ്ഐ പ്രവർത്തകൻ ഫാസിൽ വധക്കേസിലെ പ്രതി മാടമ്പാറ വിശ്വനെ സ്ഥാനാർഥിയാക്കി ബിജെപി
നിശ്ചിത സമയത്തിനുള്ളിൽ ബില്ലിൻ്റെ പ്രാധാന്യത്തിലേക്ക് കടക്കാതെ തന്നെ തീരുമാനം എടുക്കണം എന്ന് കോടതിക്ക് ഗവർണറോട് പറയാമെന്ന് സുപ്രീം കോടതി പറഞ്ഞതായി അദ്ദേഹം പറഞ്ഞു. അതേസമയം, രാഷ്ട്രപതി നൽകിയ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിനാണ് സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഇന്ന് മറുപടി നൽകിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

