‘വാളയാർ സംഘപരിവാർക്കൊലയ്ക്ക് പിന്നിൽ ബിജെപി – ആർഎസ്എസ് ക്രിമിനലുകൾ’; മന്ത്രി ആര്‍ ബിന്ദു

dr-r-bindu

വാളയാറില്‍ രാം നാരായണനെ സംഘപരിവാര്‍ കൊലപ്പെടുത്തിയ കേസിന് പിന്നിൽ ബി ജെ പി – ആർ എസ് എസ് ക്രിമിനലുകൾ എന്നത് വ്യക്തമാണെന്ന് മന്ത്രി ആർ ബിന്ദു. ജാതി ശ്രേണിയിൽ പിന്നിൽ നിൽക്കുന്നവരെ കൂട്ടമായി ആക്രമിക്കുന്നു. ബി ജെ പി ശക്തമായ സ്ഥലങ്ങളിൽ ഇത് കാണാൻ കഴിയുന്നു. സർക്കാർ കൊല്ലപ്പെട്ടയാളുടെ കുടുംബത്തോടൊപ്പമാണെന്ന് മന്ത്രി പറഞ്ഞു.

സർവകലാശാല വിഷയത്തിലും മന്ത്രി പ്രതികരിച്ചു. ഒത്തുതീർപ്പ് വിഷയാധിഷ്ഠിതമല്ല. സബ്ജക്ടീവായല്ല വിഷയത്തെ കാണേണ്ടത് ഒബ്ജക്ടീവായാണ്. സംസ്ഥാനത്തിന്റെ നാളത്തെ തലമുറയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ. അവർക്ക് ഗുണകരമായിട്ടുള്ള തീരുമാനങ്ങൾ ഉണ്ടാകാനാണ് എല്ലാവരും ശ്രമിക്കേണ്ടത്.

ALSO READ: വിബി ജി റാം ജി ബിൽ: ‘ബിജെപി വെട്ടിമുറിച്ചത് പ്രതിസന്ധികൾക്കിടയിൽ സ്ത്രീകൾക്ക് ആശ്വാസം നൽകിയ പദ്ധതി’: സി എസ് സുജാത

കേരളത്തിലെ സർവകലാശാലകളുടെ ഏറ്റവും മികച്ച സ്വഭാവം മതേതരത്വമാണ്. അത് നിലനിർത്തി പോകാൻ ജാഗ്രത വേണം. സിസാ തോമസ് എന്നെ കാണാൻ വന്നിരുന്നു. സഹകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നതായി മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News