10 രൂപയ്ക്ക് ചായ, 20 രൂപയ്ക്ക് സ്നാക്സ്; തിരുവനന്തപുരം വിമാനത്താവളത്തിൽ ‘ഉഡാൻ യാത്രി കഫേ’ പ്രവർത്തനമാരംഭിച്ചു

udaan yatri case online service

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉഡാൻ യാത്രി കഫേ സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ തന്നെ ആ​ദ്യത്തെ ഉഡാൻ കഫേയാണിത്.

ശംഖുമുഖത്തെ ആഭ്യന്തര ടെർമിനലിലും ചാക്കയിലെ രാജ്യാന്തര ടെർമിനലിലും 2 കഫേകൾ വീതമാണ് തുറന്നത്. തിരുവനന്തപുരത്തെ വിമാനത്താവളം കൂടാതെ അദാനിയുടെ കീഴിലുള്ള മംഗളൂരു, മുംബൈ, നവി മുംബൈഎന്നീ വിമാനത്താവളങ്ങളിലും ഉഡാൻ കഫേകൾ പ്രവർത്തിക്കുന്നുണ്ട്.
പ്രീ-ചെക്ക്-ഇൻ ഡിപ്പാർച്ചർ മേഖലയിൽ പ്രവർത്തനം ആരംഭിച്ച ഉദാൻ യാത്രി കഫേയിൽ 10 രൂപ മുതൽ ആരംഭിക്കുന്ന നിരക്കിൽ ലഘുഭക്ഷണങ്ങളും പാനീയങ്ങളും ലഭ്യമാകും. കുറഞ്ഞ ചെലവിൽ യാത്രക്കാർക്ക് ഭക്ഷണ സൗകര്യം ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

Also read : ഇത്തവണ ഇവരാണ് താരങ്ങൾ ; സ്പോർട്സ് കൗൺസിലിന്റെ 2023-24 വർഷത്തെ കായിക അവാർഡുകൾ പ്രഖ്യാപിച്ചു

ഉഡാൻ അഥവാ ഉദേ ദേശ് കാ ആം നാഗരിക് പ്രാദേശിക പദ്ധതിയുമായുടെ ഭാ​ഗമായാണ് കഫേ പ്രവർത്തനമാരംഭിച്ചത്. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് ഇന്റർ നാഷണൽ വിമാനത്താവളത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ ഉഡാൻ കഫേ പ്രവർത്തനമാരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News